ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/443

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
393


തകഴി കുഞ്ചുപിള്ള

1034-1092. തകഴി വേലുപ്പിള്ളയാണ് ഇദ്ദേഹത്തിന്റെ ഗുരുനാഥൻ. തകഴി തലവടിയിൽ മഠത്തിപ്പറമ്പാണ് ജന്മസ്ഥലം. സുപ്രസിദ്ധ സ്ത്രീവേഷക്കാരനായിരുന്ന ഈ നടന്റെ ലളിത, ഉർവ്വശി, ദമയന്തി എന്നീ വേഷങ്ങൾ പ്രത്യേകം പ്രസ്താവമഹിക്കുന്നു. സ്ത്രീവേഷത്തിനു് ഇതഃപൎയ്യന്തം കുഞ്ചുപിള്ളയെപ്പോലെ മറെറാരു നടൻ ഉണ്ടായിട്ടില്ലെന്നാണ് നിഷ്പക്ഷമതികളും പഴമക്കാരുമായ കളിഭ്രാന്തന്മാരുടെ മതം വേഷസൗകുമാര്യം വൎണ്ണനാതിതവും, അഭിനയകുശലത അദ്വിതീയവുമായിരുന്നു. സ്ത്രീത്വം വേണ്ടുവോളമുണ്ടായിരുന്നു. ഇദ്ദേഹം തോപ്പിൽ കളിയോഗത്തിലെ പ്രധാന സ്ത്രീവേഷക്കാരനായി ഏറിയ കാലം കലാസേവനമനുഷ്ഠിച്ചു.

തിരുവല്ലാ ശങ്കുപ്പിള്ള

1022 - 1071. ഇദ്ദേഹം കുറെക്കാലം തോപ്പിൽ കളിയോഗത്തിൽ ആശാനായിരുന്നു. എല്ലാ ആദ്യവസാനങ്ങളും വഹിക്കുമെങ്കിലും രുഗ്മാംഗദനും വിശേഷിച്ചു പ്രശസ്തിയുണ്ടായി.

തകഴി കൊച്ചുനീലകണ്ഠപ്പിള്ള

1030-1106. കളിബ്ഭ്രാന്തന്മാരുടെ കണ്ണിലുണ്ണിയായിരുന്ന ഈ ഭാവനാസമ്പന്നനായ നടൻ പ്രസിദ്ധ ആശാനായിരുന്ന തകഴി വേലുപ്പിള്ളയുടെ മരുമകനും പ്രധാന ശിഷ്യനു അപൂർവ്വദൃഷ്ടമായ വേഷഭംഗി, ഭംഗിയും വൃത്തിയു മുള്ള മെയ്യ്, കയ്യ്, കണക്കൊത്ത് ചൊല്ലിയാട്ടം, അനന്യ മത്രെ.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/443&oldid=224443" എന്ന താളിൽനിന്ന് ശേഖരിച്ചത്