പ്രസിദ്ധ വേഷങ്ങൾ. ആട്ടത്തിന്റെ കണക്കുകളും ചിട്ടയും മറ്റും നിഷ്കർഷിച്ചു പാലിക്കുന്നതിൽ അത്യന്തം ശ്രദ്ധിച്ചിരുന്നു. ശിഷ്യന്മാരിൽ പ്രധാനികൾ, സ്വപുത്രനായ ചമ്പക്കുളം പരമുപിള്ള, മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ, തകഴി തോട്ടം ശങ്കരൻ നമ്പൂതിരി എന്നിവരാകുന്നു.
ദമയന്തി നാരായണപിള്ള
1009-1078. നളചരിതത്തിലെ ദമയന്തി വേഷത്തിനു പ്രത്യേകം പ്രശസ്തിയാർജ്ജിച്ച പ്രസ്തുത നടൻ വലിയ കൊട്ടാരം കഥ കളിയോഗത്തിലെ അംഗമായിരുന്നു. സ്ത്രീവേഷങ്ങളും ഇതര മിനുക്കുകളും സുപ്രസിദ്ധമാണു്.
തകഴി കേശവപ്പണിക്കർ 1042-1114.
തകഴിയിൽ കൊല്ലന്താവീട്; ഇദ്ദേഹത്തിന്റെ ഗുരുനാഥൻ തകഴി വേലുപ്പിള്ള എന്ന പ്രസിദ്ധ നടനാണ്. ആദ്യവസാനവേഷങ്ങളെല്ലാം വശമായിരുന്നെങ്കിലും ആശാനെന്ന നിലയിലാണ് കേശവപ്പണിക്കർ പ്രശസ്തി നേടിയത്. അക്കാലത്തെ ആശാന്മാരിൽ അദ്വിതീയമായ സ്ഥാനം കേശവപ്പണിക്കർക്കു തന്നെയായിരുന്നു.ഇന്നു കാണുന്ന രൗദ്ര രൗദ്രഭീമസേനൻ വേഷത്തിനു പ്രശസ്തനായിത്തീരുകയാൽ ഭീമനാശാൻ' എന്നു വിളിക്കപ്പെട്ടു. ഭീമസേനൻ വേഷരചനയുടെ മാതൃക കേശവപ്പണിക്കരുടെ ഭാവനയിൽ ഉടലെടുത്തതാണ്. വളരെക്കാലംഇദ്ദേഹം കീരിക്കാട്ടു തോപ്പിൽ കളിയോഗത്തിലെ ആശാനായിരുന്നു. ചെങ്ങന്നൂർ രാമൻപിള്ളയുടെ പ്രധാന ഗുരുവും പ്രഥമഗുരുവും തകഴി കേശവപ്പണിക്കരാണ്.