Jump to content

താൾ:Kathakali-1957.pdf/441

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

391 ത്തിയുള്ള ഇദ്ദേഹം കാളിയമർദ്ദനം എന്നൊരു ആട്ടക്കഥ എഴുതി അരങ്ങേറ്റം ചെയ്തിട്ടുണ്ട്. അമ്പലപ്പുഴ കുഞ്ഞുകൃഷ്ണപ്പണിക്കർ 10 13 1085. കരൂർ-പനയ്ക്കൽ വീട്; അഭ്യാസത്തികവുകൊണ്ടും അഭിനയപാടവംകൊണ്ടും അക്കാലത്തെ പ്രസിദ്ധ നടന്മാ രുടെ കൂട്ടത്തിൽ ആദരണീയമായ ഒരു സ്ഥാനം അലങ്കരി ച്ചിരുന്നയാളാണു കുഞ്ഞുകൃഷ്ണപ്പണിക്കർ, ചൊല്ലിയാട്ടവും, കയ്യും, മെയ്യും വളരെ വിശേഷമത്രെ. ഇദ്ദേഹത്തിൻറ ഗുരുനാഥൻ കഥകളി ആചാര്യനായിരുന്ന കാവാലം കൊച്ചുനാരായണപ്പണിക്കരാകുന്നു. കിമ്മിരവധത്തിൽ ധമ്മപുത്രൻ, പൂതനാമോക്ഷത്തിൽ വസുദേവൻ, കു ലൻ, ഇവ പ്രസിദ്ധമാണ്. സ്ത്രീവേഷങ്ങളിൽ ഉർവ്വശിയും ലളിതയും സുപ്രസിദ്ധി സമ്പാദിച്ചു. "ഉർവ്വശി കുഞ്ഞുകൃഷ്ണ പണിക്കർ' എന്നും ഇദ്ദേഹത്തിനു അപരനാമമുണ്ട്. കുചേലൻറയും പൂതന ലളിതയുടെയും ആട്ടം പണിക്കർ ചിട്ടപ്പെടുത്തിയിട്ടുണ്ട്. തോപ്പിൽ കഥകളിയോഗത്തിലെ പ്രധാന നടനായിരുന്ന കുഞ്ഞുകൃഷ്ണപ്പണിക്കർക്ക് ശിഷ ന്മാരധികമില്ലാ; എന്നാൽ ചെങ്ങന്നൂർ രാമൻപിള്ളയെ കുറെക്കാലം അഭ്യസിപ്പിച്ചിട്ടുണ്ട് . ചമ്പക്കുളം ശങ്കുപ്പിള്ള 10101078. . ആദ്യവസാന നടൻ, കഥകളി അദ്ധ്യാപകൻ എന്നീ നിലകളിൽ കീർത്തിയുണ്ടായി. രാവണോത്ഭവത്തിൽ രാവണൻ, ബകവധത്തിൽ ആശാരി, സന്താനഗോപാല ബ്രാഹ്മണൻ, നളചരിതത്തിൽ കാട്ടാളൻ ഇവയാണ്

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/441&oldid=223566" എന്ന താളിൽനിന്ന് ശേഖരിച്ചത്