എച്ചി പത്മനാഭപ്പണിക്കർ രുന്നു കഴിഞ്ഞതു 390 നല്ല ഇദ്ദേഹത്തിന്റെ ചെറുപ്പകാലം വൈക്കത്തായി ജനനവും അവിടെയാണെന്നു ഊഹി ക്കപ്പെടുന്നു. ആശാൻ ആരാണെന്നും തിട്ടമായി അറി വില്ല. കുട്ടിക്കാലത്തും അനാഥനായിരുന്നതിനാൽ ദേവസ്വം ഊട്ടുപുരയെ ആശ്രയിച്ചു ജീവിച്ചതുകൊണ്ടു പ്രായപൂർത്തി യായ ശേഷവും 'എച്ചി' എന്നപേർ നിലനിന്നു. പകർച്ച ഉണ്ടായിരുന്നുവെന്നാണു കേൾവി. സാനങ്ങളെല്ലാംതന്നെ മേലെക്കിടയിലുള്ള തായിരുന്നു. മുഖ ഭാവങ്ങൾ വാസനാവൈഭവത്തോടെ പ്രകടമാക്കി നടി ക്കുന്നതിൽ അദ്വിതീയനായിരുന്ന ഇദ്ദേഹം കരിത്ര രാമപ്പ പണിക്കരുടെ സമകാലികനാണു. എന്നാൽ കരിത്രയെ ക്കാൾ പത്തുവയസ്സെങ്കിലും കുറയും. സുന്ദര ബ്രാഹ്മണൻ വേഷം പ്രസിദ്ധമാണ്. ഐക്കര നാരായണക്കത്താവു് 1027 - 1078. ജന്മദേശം, അമ്പലപ്പുഴ, ആദ്യവസാനം, ആശാൻ, എന്നീനിലകളിൽ നാരായണത്താവ് പ്രാമാണികനട ന്മാരുടെ കൂട്ടത്തിൽ എണ്ണപ്പെട്ട ഒരു സ്ഥാനം അഹിക്കുന്നു. കർത്താവിന്റെ ഉത്ഭവത്തിൽ രാവണൻ, രൗദ്രഭീമൻ എന്നീവേഷങ്ങൾ പ്രസിദ്ധമാണ്. എന്നാൽ മിനുക്കാണ് സാധാരണയായി അധികവും കെട്ടുക. ഇദ്ദേഹത്തെ നാരദൻ കാവ് ' എന്നും ജനങ്ങൾ വിളിച്ചുപോന്നു. ഐക്കര കർത്താവ് വളരെക്കാലം സ്വന്തമായി ഒരു കളി യോഗവും, അദ്ധ്യാപനവും നടത്തി. നല്ല സംസ്കൃത
താൾ:Kathakali-1957.pdf/440
ദൃശ്യരൂപം