389 നിദാനമായി പ്രശോഭിച്ചിരുന്നത്. മലബാറിൽ, തെക്കൻ രാമൻ എന്നു പണിക്കർ പ്രസിദ്ധനായി തിർന്നിട്ടുണ്ടു്. രാമപ്പണിക്കർ സ്വന്തമായി ഒരു കഥകളിയോഗം നടത്തി പോന്നിരുന്നു. കോട്ടുള്ളി കൃഷ്ണപിള്ളയും, ഐക്കര കർ ത്താവും ശിഷ്യരിൽ പ്രധാനികളാണ്. പോളക്കുളം പപ്പുപിള്ള 1014 1 1092. ഇടപ്പള്ളി ദേശം. വെള്ളത്താടിയിൽ പ്രസിദ്ധനായി രുന്ന ഇടപ്പള്ളി രാമായയുടെ അടുക്കൽ അഭ്യസിച്ചു. ഇടപ്പള്ളി രാജാവിന്റെ കളിയോഗത്തിൽ അദ്യവസാന വേഷക്കാരനായിരുന്ന പപ്പുപിള്ളയുടെ കാലകേയവധ ത്തിൽ അജ്ജുനൻ, ബകവധം, സൗഗന്ധികം കഥകളിൽ ഭീമസേനൻ, സുഭദ്രാഹരണത്തിൽ ബലഭദ്രൻ, ഇവ പ്രസി വേഷങ്ങളാണ്. ശഗുണം' നടിക്കുന്നത് അദ്വി തീയമെന്നാണു കേൾവി. 1029- 1079. കോട്ടു (വ) ഉള്ളി കൃഷ്ണപിള്ള സ്വദേശം-പറവൂർ. ഗുരുനാഥൻ കരി രാമ പണിക്കർ. മികച്ച ഒരു ആദ്യവസാനവേഷക്കാരനായി രുന്ന ഇദ്ദേഹം, രംഗശ്രീയുള്ള വേഷസൗഭാഗ്യം, കിട യാ രസാവിഷ്കരണനൈപുണി എന്നീ ഉപാധികളാൽ കളിഭ്രാന്തന്മാരുടെ സ്നേഹാദരങ്ങൾക്കു പാത്രമായി വർത്തിച്ചിരുന്നു. എന്നാൽ കാലക്രമത്തിൽ അമിതമായ മദ്യപാനം ഹേതുവായി ജീവിതം സ്വയം അധഃപതിപ്പി ക്കുകയാണുണ്ടായത്. തോരണയുദ്ധത്തിലും വിജയത്തിലും രാവണൻ ഉത്തരാസ്വയംവരത്തിൽ ദാധനൻ എന്നീ വേഷങ്ങളിൽ വളരെ പ്രശസ്തിനേടിയിട്ടുണ്ട്.
താൾ:Kathakali-1957.pdf/439
ദൃശ്യരൂപം