തായിരുന്നു. അഖിലകേരള പ്രശസ്തനും അഭിനയകലാവി ചക്ഷണനുമായിരുന്ന മാത്തൂർ കുഞ്ഞുപിള്ള പണിക്കരു മായി ഇദ്ദേഹം സഖ്യത്തിലായിരുന്നു. കഥകളിയിലെ ഏതു വേഷംകെട്ടുന്നതിനും ശങ്കരപ്പണിക്കർക്കു യാതൊരു മടിയുമില്ല. പച്ച, കത്തി, താടി, സ്ത്രീവേഷം, മിനുക്കു കൾ, എന്നിവയെല്ലാം തന്നെ ഒന്നാംകിടയിൽ പെട്ട താണു്. കീചകൻ സുപ്രസിദ്ധം. സമീപകാലത്തെയും, ഇദ്ദേഹത്തിനു തുല്യനായി ഒരു കഥകളിനടനെ കണ്ടിട്ടി ല്ലെന്നാണ് ഉത്തരകേരളത്തിലെ പരിണതപ്രജ്ഞന്മാ രായ കളി ഭ്രാന്തന്മാരുടെ അഭിപ്രായം.
കവളപ്പാറ നാരായണൻ നായർ
1057 11 24. സ്വദേശം. വള്ളവനാട്. കവളപ്പാറ. പിതാ വായ ശേഖരമേനോൻ അടുക്കൽ കഥകളി അഭ്യസിച്ചു. ആദ്യവസാനവേഷക്കാരനായി പ്രസിദ്ധി സമ്പാദിച്ചു. വെള്ളത്താടി വിശിഷ്യ നന്നാവും. സൗഗ ികരിലും ലവണാസുരവധത്തിലും ഹനുമാനും രാജ സൂയത്തിൽ ശിശുപാലനും എത്രതന്നെ കണ്ടാലും മതി വരികയില്ല. കവളപ്പാറയുടെ വേഷത്തിൻ അന്ത എത്രയും പ്രശംസനീയമാണ്. കുറെക്കാലം ഇദ്ദേഹം തെക്കൻ ദിക്കിലുംകലാസേവനം അനുഷ്ഠിച്ചിട്ടുണ്ട് .പ്രസിദ്ധ ചുവന്ന താടിയായിരുന്ന വെച്ചൂർ രാമൻപിള്ളയുടെ വീരഭദ്രനും, കവളപ്പാറയുടെ ഭദ്രകാളിയും ചേർന്നുള്ള ദക്ഷയാഗത്തിലെ രംഗങ്ങൾ ഇന്നും തെക്കൻ ദിക്ക് ലെ കളിബ് ഭ്രാന്തന്മാർ വാഴ്ത്തിവരുന്നു.