Jump to content

താൾ:Kathakali-1957.pdf/435

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

385 ദക്ഷിണകേരളം (തിരുവിതാംകൂർ) കാവാലം കൊച്ചുനാരായണപ്പണിക്കർ. ജനനം സുമാർ 972-ൽ. മരണം 1040-ൽ കൊച്ചുനാരായണപ്പണിക്കരുടെ കാലം മുത കാവാലം ലാണ് പ്രാമാണികനടന്മാരുടെ പാരമ്പര്യം ദക്ഷിണ കേരളത്തിൽ ഉദയം ചെയ്തത്. സുവിജ്ഞനായ ആശാനും പ്രശസ്തനായ ആദ്യവസാന വേഷക്കാരനുമായിരുന്നു പണി എല്ലാ ആദ്യവസാനവേഷങ്ങളും പ്രഗത്ഭമായി വഹിച്ചിരുന്നുവെങ്കിലും, സന്താനഗോപാല ബ്രാഹ്മണനും വിജയത്തിൽ നാരദനും തുല്യമില്ലാത്തതായിരുന്നു. ഇദ്ദേ ഹത്തിന്റെ ശിഷ്യനത്രേ സുപ്രസിദ്ധനായ കരിത്ര രാമ പണിക്കർ. കുറിച്ചി കൃഷ്ണപിള്ള 994 1069. കഴിഞ്ഞ ശതാബ്ദത്തിലെ എണ്ണപ്പെട്ട ആദ്യവസാന വേഷക്കാരുടെ കൂട്ടത്തിൽ അദ്വിതീയനാണു കുറിച്ചി കൃഷ്ണപിള്ള. കാലകേയവധത്തിൽ അജ്ജുനൻ ഇദ്ദേഹ ത്തിന്റെ പ്രസിദ്ധ വേഷമാണ്. സലാഹിവും മറ്റും ഇദ്ദേഹത്തിനു സമാനമായി നടിക്കുവാൻ അക്കാലത്തു് ആരുംതന്നെ ഉണ്ടായിരുന്നില്ല. ഇതിനുപുറമേ സൗഗ ന്ധികത്തിൽ ഹനുമാനും ഉത്തരാസ്വയംവരത്തിൽ ബൃഹ ന്നളയും കൃഷ്ണപിള്ളയുടെ പ്രസിദ്ധ വേഷങ്ങളത്രേ. തിരുനാൾ മഹാരാജാവിൽനിന്നും രണ്ടു കൈയും വിര ശൃംഖല സമ്മാനമായി ലഭിച്ചിട്ടുണ്ട്. കുറിച്ച് കൊച്ചപ്പി രാമന്മാരുടെ ഗുരുനാഥൻ കുറിച്ചി കൃഷ്ണപിള്ളയാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/435&oldid=223560" എന്ന താളിൽനിന്ന് ശേഖരിച്ചത്