ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/433

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
383


മാൻ, കൂടാതെ സന്താനഗോപാല ബ്രാഹ്മണൻ, കുചേലൻ ദർവാസാവ് ഇത്യാദി മിനുക്കുകളും. വേഷപ്പകർച്ചയും ഭംഗിയും കുറയും. പക്ഷേ ചൊല്ലിയാട്ടത്തിൽ കരുണാകര മേനോൻ പട്ടിക്കാന്തൊടിക്കും, കോണാത്തിനും തുല്യനാ യിരുന്നു. സമനായ ആശാനെന്ന നിലയിൽ പ്രത്യേകം പ്രശസ്തിനേടിയിരുന്ന മേനോനും നിരവധി ശിഷ്യന്മാരു ണ്ടായിരുന്നു.

അമ്പുപ്പണിക്കർ

1056- 1122. ദേശം, ചെറുവത്തൂർ (തെക്കൻ കണ്ണാടകം). ഈച്ചര മേനോൻ ശിഷ്യനും, ചന്തുപ്പണിക്കരുടെ സഹപാഠിയു മായിരുന്ന പ്രസ്തുത നടൻ കഴിവുള്ള ഒരു നായകവേഷ ക്കാരനും, ആശാനുമായി കീർത്തി സമ്പാദിച്ചു. വേഷഭംഗി കുറയുമെങ്കിലും നാരദാദിമിനുക്കുകൾ പ്രസിദ്ധങ്ങളത്രേ.

കാവുങ്ങൽ ശങ്കരപ്പണിക്കർ 1048 - 1111.

അഭിനയനാതനും കളി ഭ്രാന്തന്മാരുടെ കണ്ണി ലുണ്ണിയുമായിരുന്ന ശങ്കരപ്പണിക്ക വേഷഭംഗി, അഭ്യാസബലം, രസനൈപുണി എന്നിവ അദ്ദേഹ ത്തിന്റെ സമകാലികരായ മറ്റെല്ലാ കഥകളിനടന്മാ രെയും വെല്ലുന്നതായിരുന്നു. ഒരു കഥകളി നടന്നുണ്ടായി രിക്കേണ്ട സർവ്വഗുണങ്ങളും പണിക്കരിൽ തികഞ്ഞിരുന്നു. 1080-ൽ കൊച്ചി മഹാരാജാവ് അപത്തിനാലുപേരെ ജാതിഭ്രഷ്ടരാക്കിയതിൽ സ്മാർത്തവിചാരം) പെട്ടുപോക യാൽ 1080 -നും 1992-നും മദ്ധ്യേയുള്ള കാലത്ത് ഉത്തര കേരളത്തിലെ അരങ്ങുകളിൽ നിന്നും വിട്ടുപോകേണ്ട

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/433&oldid=224431" എന്ന താളിൽനിന്ന് ശേഖരിച്ചത്