ട്ടത്തിലും അഭിനയം നിൎവ്വഹിച്ചുപോന്നിരുന്നതു് നാട്യകല
യിൽ വിദഗ്ദ്ധന്മാരായ ചാക്യാന്മാരായിരുന്നു.
അഷ്ടപദിയാട്ടം
അവ്വാചീനമെന്ന
അഭിപ്രായം
അഷ്ടപദിയാട്ടത്തിന്റെ കാലഘട്ടത്തെക്കുറിച്ചു് ഒട്ടും
തന്നെ സംശയത്തിനവകാശമില്ലെങ്കിലും ചില ഭിന്നാഭിപ്രായങ്ങൾ
ഉണ്ടായിക്കണ്ടിട്ടുണ്ടു്.
"ആട്ടക്കഥ അല്ലെങ്കിൽ കഥകളി"
എന്ന ഗ്രന്ഥത്തിന്റെ കൎത്താവായ
ശ്രീമാൻ ശിരോമണി കൃഷ്ണൻനായർ
ഇപ്രകാരം പറയുന്നു, "അഷ്ടപദിയാട്ടം
കൃഷ്ണനാട്ടത്തിനും രാമനാട്ടത്തിനും
മാൎഗ്ഗദർശിയാണെന്നു പറയുന്നവർക്കുള്ള അവലംബം
അത്തരം ഒരു ആട്ടം ഉണ്ടായിരുന്നുവെന്നുള്ള കേട്ടു
കേൾവി മാത്രമാണു്.
അഷ്ടപദിയാട്ടത്തിന്റെ താളി
യോലഗ്രന്ഥം അവർ കണ്ടിരുന്നുവെങ്കിൽ അങ്ങനെ പറ
കയില്ലായിരുന്നു. 31-ാമത്തെ വയസ്സിൽ തിരുമുല്പാടു് തൗൎയ്യത്രികവേദിയായ സ്വശിഷ്യന്റെ സഹായത്തോടുകൂടി
കളിയെ അനുസരിച്ചു ഗീതഗോവിന്ദത്തെ ആട്ടമാക്കിയതാണു് അഷ്ടപദിയാട്ടം. 1019 ലാണു് ഇത് അരങ്ങേറിയതു്. ഈ വിവരം അതിൽ വ്യക്തമായി പറ
ഞ്ഞിട്ടുണ്ടു്."
ഇതിൽ പറയുന്ന 'കേട്ടുകേൾവി', ഏതായാലും 1019-ൽ നിമ്മിച്ച അഷ്ടപദിയാട്ടത്തെക്കുറിച്ചായിരിക്കാ