ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/327

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നളനിൽ തവ 287 വൈരമകരം... എന്നും ദേവന്മാർ പറഞ്ഞ കൂട്ടാക്കാതെ കലി ദ്വാപര സഹിതനായി പുഷ്കരനെ ചെന്നു കാണുന്നു. ന്നോടു ചൂതുകളിച്ചു ജയിച്ചു രാജ്യം കൈക്കലാക്കണമെന്നും, നളനെ കാട്ടിലയയ്ക്കണമെന്നും, അതിനു വേണ്ട സഹായ ങ്ങളെല്ലാം ചെയ്തുതരാമെന്നും കലിദ്വാപരന്മാർ പുഷ്കരനെ പ്രേരിപ്പിക്കുന്നു. കലിയുടെ പ്രേരണയാൽ മലിനാശയ നായിത്തീന്ന് പുഷ്കരൻ ജ്യേഷ്ഠനെ ഇതിനു വിളിക്കുന്നു. വീരസേന സൂനോ രവിപിനമാവാനോ പദം. നളൻ അനുജനെ ഉപദേശിച്ചു നോക്കുന്നു. പുഷ്കരനാകട്ടെ അതൊന്നും വകവയ്ക്കുന്നി ചൂതുകളി ആരംഭിക്കുകയും · കലി കാളയുടെ രൂപത്തിൽ പുഷ്കരൻ പണയമായിട്ടി രുന്നു അവനെ പ്രോത്സാഹിപ്പിക്കയും ചെയ്യുന്നു. നളൻ മുറയും തോറ്റു തുടങ്ങുന്നു. പുഷ്കരൻ ആജ്ഞാനു സരണം സർവ്വസ്വവുമുപേക്ഷിച്ചിട്ടും ഭൂമിയുമൊന്നിച്ചു നളൻ വനത്തിലേക്കു പുറപ്പെടുന്നു (വാർയൻ മുഖാ തിരം ദമയന്തി തന്റെ രണ്ടു കുട്ടികളെയും പിതാവിൻറ അടുക്കലേക്കയയ്ക്കുന്നു. വനത്തിൽ പ്രവേശിച്ച നളൻ തന്റെ വിധിയെ ഓർത്തു "എന്തുപോൽ ഞാനിന്നു ചെൻ' എന്നു വിലപിക്കുന്നു. സമീപത്തു കാണപ്പെട്ട രണ്ടു പക്ഷികളെ ഭക്ഷണാം പിടിക്കാനായി നളൻ വസ്ത്രമഴിച്ചു വല വയ്ക്കുന്നു. കലിദ്വാപരന്മാരായ ആ പക്ഷികൾ നളൻ വസ്ത്രം അപഹരിച്ചശേഷം നളനെ അപഹസിച്ചിട്ടു മറയുന്നു. ദ്വിഗ്വസനനായി ഭവിച്ച നളൻ

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/327&oldid=223658" എന്ന താളിൽനിന്ന് ശേഖരിച്ചത്