Jump to content

താൾ:Kathakali-1957.pdf/326

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

286 വരമണ്ഡപത്തിലേക്ക് അയയ്ക്കുന്നു. ആഗതരായിരിക്കുന്ന രാജാക്കന്മാർ ആരെല്ലാമെന്ന് സരസ്വതീദേവി പറഞ്ഞു കേൾപ്പിക്കുന്നു. നളന്റെ രൂപത്തിൽ അഞ്ചുപേരെ കണ്ടിട്ട്, “ഇന്ദ്രനഗ്നിയമൻ പാശിയെന്നു നാല് വരി ത, നളൻ തന്നരികിൽ മരുവുന്നു സുന്ദരി തത്സ്വരൂപന്മാർ എന്നു ദേവി പറയുന്നു. ദമയന്തി ഈശ്വരന്മാരെ പ്രാത്ഥി ക്കുകയും അവർ സ്വന്തം രൂപം ധരിക്കുകയും ചെയ്യുന്നു. ദമയന്തി നളനെ വരിക്കുന്നു. ഇന്ദ്രാദികൾ ദമ്പതിമാ ഓരോ വരങ്ങൾ നൽകി അനുഗ്രഹിച്ചു മറയുന്നു. പത്നീസമേതനായി നിഷധനഗരിയെ പ്രാപിക്കുന്നു. നളചരിതം (രണ്ടാം ദിവസം) നളനും ദമയന്തിയും: “കുവലയവിലോചന ബാലേ ഇത്യാദി ശൃംഗാരപ്പദവും ദമയന്തിയുടെ ഉദ്യാ നവർണ്ണനയും. നളൻ പൂർവ്വകഥകളെ അനുസ്മരിക്കുന്നു. കുണ്ഡിനത്തിൽനിന്നും ദേവലോകത്തേക്കു മടങ്ങുന്ന ഇ ദികളെ കലി മാമാ കണ്ടു മുട്ടുന്നു. ഭീമസുതനായ ദമയന്തിയെ ആനയിക്കുന്നതിനു് കലി ഇന്ദ്രനോടു വിട ചോദിക്കുന്നു. നലമുള്ളാരു നവഗുണപരിമളനെ നളനെന്നൊരു നൃപനെ അവൾ വരിച്ചു എന്ന് ഇന്ദ്രാദികൾ പറഞ്ഞു കേട്ടപ്പോൾ കലി കോപിഷ്ഠ പിണക്കിയവൻ നാകുന്നു. ഞാനവനെയും ധ്രുവ മവളെയും, രാജ്യമകലെയും' എന്നു അവൻ ശപഥം

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/326&oldid=223603" എന്ന താളിൽനിന്ന് ശേഖരിച്ചത്