Jump to content

താൾ:Kathakali-1957.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

211 സാധാരണയായി, അഭ്യാസദിവസങ്ങളിൽ ഇതെല്ലാം ഉദയ ത്തിനുമുമ്പു കഴിഞ്ഞിരിക്കും. കാൽ സാധകം, സാധകം മുതലായവയാണു പിന്നീടു ശീലിപ്പിക്കുന്നത്. പല തര ത്തിലുള്ള എണ്ണങ്ങളെ ചവിട്ടി വശമാക്കുക, താളംപിടിച്ചു ശിലിക്കുക, കലാശങ്ങളുടെ വായ്ത്താരി ഹൃദിസ്ഥമാക്കുക മുതലായവ രണ്ടുമൂന്നു മാസങ്ങൾക്കുള്ളിൽ സാധിക്കുന്നു. കലാശങ്ങളും മറ്റു കാൽപ്രയോഗങ്ങളും പരിശീലിക്കുക, ഉപാംഗപ്രവർത്തനങ്ങൾ സാധിക്കുക, മുദ്രകൾ പിടിക്കുക, ചവിട്ടിച്ചാടുക, വട്ടം വയ്ക്കുക മുതലായവയെല്ലാം അടുത്ത തായി പഠിക്കുന്നു. ഇതിനെ തുടർന്നു തോടയം, പുറപ്പാടു് ഇവ എടുക്കുന്നതിനും, ദൃഷ്ടിയും മെയ്യുമൊപ്പിച്ചു മുദ്രകൾ താളത്തിൽ കാണിക്കുന്നതിനും പദാത്ഥഭാവപ്രകടനത്തിനും രസം സ്ഫുരിപ്പിക്കുന്നതിനും അഭ്യസിക്കുന്നു. ആറുമാസംകൊണ്ട് ഇതെല്ലാം നിഷ്ഷാപൂർവം പഠിച്ചു കഴിയും. ഇത് അഭ്യാസത്തിന്റെ പ്രഥമഘട്ടമാണ്. കുറഞ്ഞതു പദാർത്ഥങ്ങൾ അടുത്തത് ചൊല്ലിയാട്ടമാണ്. താളമേളമൊപ്പിച്ചു കാണിക്കുന്നതിനും, നടിക്കുന്നതിനും മേളക്കാരുമായി കാൽ പ്രയോഗത്തിനു ചിട്ടവരുത്തുന്നതിനും ഈ സന്ദർഭത്തിൽ വശമാക്കുന്നു. ഇളകിയാട്ടവിധങ്ങളും ഇക്കാലത്തുതന്നെ സാമാന്യമായി പഠിക്കും. മിക്ക പ്രധാന കഥകളിലേയും കുട്ടിത്തരം വേഷങ്ങൾ ചൊല്ലിയാടിക്ക ഴിഞ്ഞശേഷം ആംഗ്യവൃത്തി, താളനിശ്ചയം, ഗോഷ്ടി യില്ലായ്മ മുതലായവ തികച്ചും വന്നു കഴിയുന്നതോടെ രംഗ രംഗപ്രവേശദിവസം മാത്രമേ പ്രവേശവും നടത്താം.

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/243&oldid=223381" എന്ന താളിൽനിന്ന് ശേഖരിച്ചത്