210 ആരംഭ സ്ഥലത്തെയാണ് കളരി'യെന്നു പറയുക. ചടങ്ങിനു " കച്ചകെട്ടുക ' എന്നു പറയുന്നു. വിദ്യാത്ഥി കളരിയിൽവച്ച് ആശാനും യഥാവിധി ദക്ഷിണ നൽക കയും, അതോടെ ഗുരുസ്ഥാനം സ്വീകരിച്ചു, ശിഷ്യനു
- കച്ചയും എണ്ണയും നൽകിയിട്ട് താഴ്ന്നു നിൽക്ക്
എന്ന് ആശാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. പുരാതന കാലത്തെ ഗുരുകലാഭ്യാസത്തിന്റെ പാരമ്പര്യത്തിൽ ഗുരു ശിഷ്യബന്ധം ഏതടിസ്ഥാനത്തിലാണു നിലനിന്നിരുന്ന നോക്കുക. താഴ്ന്നു നിൽക്കൂ അതാണു ഗുരുവിന്റെ പ്രഥമനിർദ്ദേശം. പിന്നീടാണ് അഭ്യാസ ത്തിന്റെ ആരംഭം. “അഹങ്കാരം അരുത്, ഞാൻ വലു തെന്ന ഭാവം വേണ്ടാ. സ്വയം ചെറുതെന്നുമാത്രം ഭാവി ക്കുക. വിനയപൂർവ്വം പെരുമാറുക. ഇത്യാദി ഉപദേശ മെല്ലാം ആശാന്റെ പ്രഥമനിർദ്ദേശത്തിൽ തന്നെ അന്ത ഭവിച്ചിരിക്കുന്നു. അടുത്തതായി തൊഴാനഭ്യസിപ്പിക്കുന്നു. അനന്തരം ശരീരത്തിലെ ഓരോ അംഗങ്ങളും സ്വാധീനം ചെയ്യുന്നതി നല്ലപോലെ വിയക്കുന്നതു വരെ വ്യായാമങ്ങൾ ചെയ്യിപ്പിക്കുകയായി. തുടന്ന് മെയ് വഴക്കത്തിനും കായ ബലത്തിനും വേണ്ട താ ചവിട്ടിത്തിരുമ്മു നടത്തുന്നു. ഏകദേശം നാലോ അഞ്ചോ ഗജം നീളംവരുന്ന ഒരു തുണിക്ക ഷണമാണു കച്ച. ഇതു ലങ്കോട്ടി പോലെ അരയിൽ ചുറ്റിക്കെട്ടിയതിനു ശേഷം എണ്ണയോ കുഴമ്പോ യുക്തംപോലെ ശരീരത്തിൽ പുരട്ടുന്നു. വ്യായാമം ചെയ്യുന്നതിനും തിരുമ്മുന്നതിനും ഉള്ള സൗക്യത്തെ ഉദ്ദേശി ച്ചാണിങ്ങനെ ചെയ്യുന്നത്.