ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

100

ചെയ്യണം. ഇനി രസഭാവാദികളേതെല്ലാമെന്നും അവ യുടെ നിർവചനമെന്തെന്നും ചിന്തിക്കാം.

ഭാവമെന്നതു മനോവികാരമാകുന്നു. രതി, ശോകം മുതലായ ചിത്തവൃത്തിവിശേഷമാണിത്. സജാതീയ ങ്ങളോ വിജാതീയങ്ങളോ ആയ ഇതരഭാവങ്ങളെക്കൊണ്ടു് ഭംഗംവരാതെ നിലനിറുത്തുന്ന ഭാവത്തിനാണു സ്ഥായിഭാവ മെന്നു പറയുന്നത്. ഭാവങ്ങളിൽ ചിലത് അംഗങ്ങളായ മററു ഭാവങ്ങളോടു ബന്ധപ്പെട്ടു നില്ക്കുമ്പോൾ അതിനു രസമെന്നു പറയുന്നു. ഈദൃശമായ ബന്ധമില്ലാതെ വരു മ്പോൾ വെറും ഭാവമെന്നു മാത്രം വ്യവഹരിക്കുന്നു. രതി, ശോകം, ഉത്സാഹം, ക്രോധം ആദിയായ ഭാവങ്ങൾക്കാസ്പദ മായ കാൎയ്യങ്ങളെ വിഭാവമെന്നും, കാരണങ്ങളെ അനു ഭാവമെന്നും, സഹകാരികളായി നിന്നു പോഷിപ്പിക്കുന്നവയെ സഞ്ചാരികളെന്നും വിളിക്കുന്നു. ഇങ്ങനെയുള്ള വിഭാ വാനുഭാവസഞ്ചാരിഭാവങ്ങളാൽ അഭിവ്യഞ്ജിപ്പിക്കപ്പെടുന്ന രതിശോകാദിസ്ഥായിഭാവം തന്നെയാണു രസം.

രസങ്ങൾ ആകെ ഒൻപതുവിധം,

നവരസങ്ങളും
ഭാവങ്ങളും

“ശൃംഗാരം കരുണം വീരം

രൗദ്രം ഹാസ്യം ഭയാനകം

ബീഭത്സമത്ഭുതം ശാന്തം

എന്നിങ്ങു രസമൊമ്പത്“

ഇവയ്ക്ക് യഥാക്രമം സ്ഥായിഭാവങ്ങൾ,

“രതിശോക മഥോത്സാഹം

ക്രോധം ഹാസം ഭയംക്രമാൽ

ജുഗുപ്സ വിസ്മയം പിന്നെ

നിൎവ്വേദം സ്ഥായിഭാവമാം“

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/114&oldid=237615" എന്ന താളിൽനിന്ന് ശേഖരിച്ചത്