99
സ്ഥായിഭാവം അല്ലെങ്കിൽ രസം എന്നത് ചതുൎവി ധാഭിനയങ്ങളുടെ സമുച്ചയം മൂലമായും വിവിധ സ്തോഭഭാവ
രസ,ഭാവ വിചിന്തനം
ങ്ങളുടെ പരിണാമവിശേഷത്താലും ഉള വാകുന്നു. ഒരു രസം സ്ഫുരിപ്പിക്കുന്നതിനു് മനസ്സ് ആ രസത്തെയനുസരിക്കുന്ന ഭാവങ്ങളെ അവലംബിക്കണം. വെറും ഉപാംഗചലനം കൊണ്ടുമാത്രം രസം നടിക്കുക സാദ്ധ്യമല്ല.
“രസോഭിനേയോ വാഗംഗസത്ത്വാഹാൎയ്യ- സമുച്ചയാൽ“
എന്നു ഭാവപ്രകാശത്തിലും,
“യതോ ഹസ്തസ്തതോ ദൃഷ്ടിൎയ്യതോ ദൃഷ്ടിസ്തതോ മനഃ യതോ മനസ്തതോ ഭാവോ യതോ ഭാവസ്തതോ രസഃ“
എന്നു ഭരതോക്തിയിലും രസം എങ്ങനെ ഉൽഭൂത മാകുന്നു എന്നു പറഞ്ഞിരിക്കുന്നു. കഥകളിപ്രകാശ ക യിൽ ശ്രീ മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ,
“മംഗലശീലേ! രസവിസ്ഫൂൎത്തി
യ്ക്കംഗം മുഴുവൻതുണയായ് വേണ്ടാ;
കവിൾ, പുരികങ്ങൾ, വിശേഷാൽക്കണ്ണിണ-
യിവതാൻപോരും രസമുളവാക്കാൻ.
എന്നു പറഞ്ഞിരിക്കുന്നതിൽ രസസ്ഫുരണത്തിന് ആവശ്യ മായ പ്രധാന ഉപാംഗങ്ങളെ നിർദ്ദേശിച്ചിരിക്കുന്നു. രസ ങ്ങൾ ആവിഷ്കരിക്കുന്നതിനു് മേല്പറഞ്ഞ ഉപാംഗങ്ങളെ നിർദ്ദിഷ്ടമായ ക്രമത്തിൽ പ്രവർത്തിപ്പിക്കയും മനസ്സ് രസജനകങ്ങളായ സ്ഥായിഭാവങ്ങളിൽ വ്യാപരിക്കുകയും