98 ബി. രസസ്ഫുരണം ചെയ്തു കഥ നടിക്കുകയാണു ചെയ്യു ഇപ്രകാരമുള്ള നാട്യത്തിനു സ്വീകരിച്ചിരിക്കുന്ന ക്രമം മാത്രമാണു നൃത്യം, വിഭകത്വത്തിനു മുദ്രയില്ലാ ത്തതിനാൽ കഥകളി നാട്യമാവാൻ വഴിയില്ലെന്ന് ചിലർ പറയുന്നതു യുക്തിപൂർവ്വമല്ല. കഥകളിക്കു സ്വീകരി ച്ചിട്ടുള്ള ഹസ്തലക്ഷണദീപികയിലെ ചതുർവിംശതി മുദ്ര കളിൽ എല്ലാ വിഭാത്തിനും പ്രത്യേക മുദ്രകൾ നിർദ്ദേശിച്ചിട്ടില്ലെങ്കിലും, വിഭങ്ങളും ഉൾപ്പെടുത്തി വാകാം പൂണ്ണമായി നടിക്കേണ്ടത് അത്യന്താപേ ക്ഷിതമാകയാൽ, ഇതര മുദ്രകളുടെ സഹായത്തോടെ വിഭങ്ങളും പ്രകടിപ്പിക്കുന്ന രീതി കഥകളിയിൽ സ്വീകരിച്ചിരിക്കുന്നു. ഒന്നാമത്തെയും, നാലാമത്തെയും വിഭക്തികൾക്കും ഹംസപക്ഷം, മുദ്രാഖ്യം മുതലായ മുദ്രകൾ ഉപയോഗിക്കാമെന്നും ഹസ്തലക്ഷണദീപികയിൽ കാണുന്നു. ഏതായാലും കഥകളി ഭാവായമായ നൃത്യം മാത്ര മാണെന്ന ചിലരുടെ വാദം സ്വകായമല്ല. കഥകളി യിലെ അഭിനയരീതി നാട്യവും, നൃത്യവും അവലംബിച്ചുള ഇതിനെക്കുറിച്ചു പ്രാരംഭാദ്ധ്യായത്തിൽ പ്രസ്താവിച്ചിട്ടുള്ള തിനാൽ ഇവിടെ ഇത്രമാത്രമേ താകുന്നു. യുന്നു. പറ പശ്ചാത്തലത്തിൽ ഭാഗവതർ ആലപിക്കുന്ന പദ ങ്ങളുടെ അത്ഥത്തെ ഹസ്തമുദ്രകളുപയോഗിച്ചും ഭാവങ്ങൾ സ്ഫുരിപ്പിച്ചും വ്യക്തമാക്കി, അപ്രകാരമുള്ള ഭാവങ്ങളാൽ പരിപോഷിപ്പിക്കപ്പെട്ട സ്ഥായിഭാവത്തെ അവലംബിച്ചു നടൻ വാക്യാത്ഥാഭിനയത്തെ പൂർത്തിയാക്കിച്ചെയ്യുന്നു. ന
താൾ:Kathakali-1957.pdf/112
ദൃശ്യരൂപം