Jump to content

താൾ:Kathakali-1957.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

330° 97 അതാതു കഥാപാത്രങ്ങൾക്കു സ്ഥായിയായിട്ടുള്ള രസഭാവാദികളെ അഭിവ്യഞ്ജിപ്പിക്കുന്നതിനു സഹായകമായ തരത്തിലത്രേ കഥകളിയിൽ ഓരോ പാത്രത്തിന്റെയും വേഷരചനയെ അതിന്റെ വിധാതാക്കൾ നിർണ്ണയിച്ചിട്ടു കഥകളിയിലെ വേഷവിഭാഗങ്ങളെപ്പറ്റി സാമാ ന്യമായി പ്രതിപാദിക്കുകമാത്രമേ ഇവിടെ ചെയ്തിട്ടുള്ളു. സമഗ്രമായി വിശകലനം ചെയ്യുന്നപക്ഷം ഒരു പ്രത്യേക ഗ്രന്ഥത്തിനു വിഷയീഭവിക്കേണ്ട ഒന്നാണു കഥകളിയിലെ വേഷവിധാനം. അഭിനയരീതി ചതുർവിധാഭിനയങ്ങളുടെയും സമുച്ചയമാണു കഥ കളിയെങ്കിലും, ആംഗികവും സാത്വികവും ആയ അഭിനയ മാണു് അവയിൽ പ്രധാനമായിട്ടുള്ളത്. വാചികാഭിനയം മുഖ്യമല്ലെങ്കിലും പശ്ചാ ത്തലത്തിൽ ഭാഗവതർ പദങ്ങൾ ആലപിക്കുന്നതു നടൻ അഭിനയപ്രകടനത്തിനു സഹായകമായി നിലകൊള്ളുകയാണെന്ന വസ്തുത വിസ്മ രിച്ചുകൂടാ. കഥകളിയുടെ പ്രാരംഭദശയിൽ ആടുകയും പാടുകയും ചെയ്യുന്ന ജോലി നടൻതന്നെയായിരുന്നുവെന്നും ഓർക്കേണ്ടതുണ്ട്. ആകയാൽ രംഗസ്ഥിതനായ നടൻ പദാർത്ഥങ്ങളെ ഹസ്തമുദ്രകൾ കാണിച്ചും ഭാവം കൊണ്ടു സ്ഫുരിപ്പിച്ചും പ്രകടിപ്പിക്കുന്ന നൃത്യം മാത്രമല്ല കഥകളി കഥകളിനടൻ യഥാതത്തിൽ നടിക്കുകയാണ്. വിവിധ കഥാപാത്രങ്ങളുടെയും വേഷങ്ങൾ കെട്ടി രംഗത്തു പ്രത്യക്ഷ മാകുന്ന നടന്മാർ വെറും ഭാവാശ്രയമായ നൃത്യപ്രകടനം നടത്തിയിട്ടു മറയുകയല്ല, പ്രസ്തുത സ്ഥായിഭാവങ്ങളവലം

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/111&oldid=222653" എന്ന താളിൽനിന്ന് ശേഖരിച്ചത്