96
മാണുപയോഗിക്കുന്നത്. സ്ത്രീവേഷങ്ങൾക്കുപുറമേ ബ്രഹ ന്ദളക്കും ധരിക്കേണ്ടതു മുലക്കൊല്ലാരമാകുന്നു.
ഉടുത്തുകെട്ടുന്ന വേഷങ്ങളെല്ലാം ഞൊറിക്കുമീതെ പട്ടുവാൽ, പടി അരഞ്ഞാണം, മുന്തി മുതലായവ ബന്ധിച്ച് ഉടുത്തുകെട്ടിനെ മോടിപിടിപ്പിക്കുന്നു. ഉടുത്തുകെട്ടിൽ നിന്നും ഭിന്നമായ വൎണ്ണത്തിൽ ഇരുവശങ്ങളിലും ഞൊറിക്കു മീതെയായി അരയിൽ ബന്ധിച്ചിരിക്കുന്ന രണ്ടു പട്ടുകഷ ണങ്ങളാണ് 'പട്ടുവാൽ'. ഉടുത്തുകെട്ടിൻെറ മുൻഭാഗത്തു ആനയുടെ നെററിപ്പട്ടത്തിൻെറ ആകൃതിയിൽ വെള്ളി ക്കുമിളകൾ ഘടിപ്പിച്ച ഒരു ചെറിയ പട്ടിൻെറ തുണ്ടു് മനോഹരമായി കെട്ടിത്തൂക്കുന്നു. ഇതിനു മുന്തിയെന്നു പേർ പറയുന്നു. ഇതും ഉടുത്തുകെട്ടിൻെറ ഞൊറിയിൽ നിന്നും ഭിന്നവൎണ്ണമായിരുന്നാൽ ആകർഷകത്വം കൂടും. ഇതിൻെറയും പുറമേ പടി അരഞ്ഞാണം ബന്ധിക്കുന്നു. ഇതും ആഭരണത്തിൻെറ സ്ഥാനത്തുള്ളതാണു്.
തലയിൽ വെച്ചുമുറുക്കുന്ന ചാമരത്തിൻെറ വൎണ്ണം എല്ലാവേഷങ്ങൾക്കും ഒരുപോലെയല്ല. പച്ച, കത്തി, വേഷങ്ങൾക്കുമാത്രമേ കറുപ്പുനിറത്തിലുള്ള ചാമരമുള്ളൂ. ചുവന്നതാടിയുടെ ചാമരം ചെമ്പിച്ച നിറമായിരിക്കും; നേൎമ്മയും കുറയും, വെള്ളത്താടിക്കു വെളുത്ത നിറത്തി ലുള്ള ചാമരമാണുപയോഗിക്കുന്നത്. ചുവടുകൾ വച്ചു് നൃത്തംചെയ്യേണ്ടതാകയാൽ വേഷക്കാരെല്ലാം കാലിൽ കെച്ചമണി അഥവാ ചിലങ്ക കെട്ടുന്നു.