താൾ:Karthaveeryarjunavijayam.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ക്കില്ലം വളരെപ്പണിയിക്കുന്നു;
ഇക്കൂട്ടം പുനരന്തരണവരരുടെ
ഇല്ലം ചുട്ടു മുടിച്ചീടുന്നു,
അജ്ജനമിഷ്ടി തുടങ്ങിക്കുന്നു
ഇജ്ജനമിഷ്ടി മുടക്കിക്കുന്നു
അവർ ബഹു ധർമ്മം സാധിക്കുന്നു
ഇവർ ബഹുധർമ്മം ബാധിക്കുന്നു
അർജ്ജുനനും രാവണനും തമ്മിൽ
ആനയുമാടും പോലെ വിശേഷം;
അജ്ജനമിങ്ങനെ പറയിക്കുന്നു
ലജ്ജ നിനക്കു തരിമ്പുണ്ടെങ്കിൽ
അർജ്ജുനനൃപനെ വധിക്കണമെന്നേ-
ദുർജ്ജനദൂഷണവാക്കു ശമിപ്പൂ;
നിന്നെ സ്നേഹമെനിക്കുണ്ടതുകൊ-
ണ്ടെന്നൊടു വൈരമവർക്കെല്ലാർക്കും;
കേവലമിന്നിഹ ലങ്കാപതിയുടെ
സേവകനായതു നാരദനെന്ന്
ദേവകൾ ഋഷികൾ മനുഷ്യജനങ്ങളു-
മേവരുമെന്നെ ദുഷിച്ചീടുന്നു
ഏഷണികൂട്ടും നാരദനെന്നൊരു
ദൂഷണമുണ്ടു നമുക്കിഹ പണ്ടേ
ഭോഷന്മാരതു പറയും ചെറ്റു വി-
ശേഷജ്ഞന്മാർ പറകയുമില്ല;
അതുകൊണ്ടേതും ഖേദമെനിക്കി-
ല്ലിതുകൊണ്ടധികവിഷാദവുമുണ്ട്
കശ്മലനാകിയ കൃതവീര്യസുതൻ
വിശ്വപ്രഭുവാകുന്ന ഭവാനെ
പുല്ക്കൊടിപോലേ നിന്ദിക്കുന്നതെ-
നിക്കു സഹിക്കുന്നില്ല ദശാസ്യ!
ബാഹുജവംശംതന്നിലധീശൻ
ബാഹുസഹസ്രം കൊണ്ടു പ്രസിദ്ധൻ
ഹേഹയമന്നവനുന്നതവീര്യൻ
ആഹവശൂരൻ അതിഗംഭീരൻ
ഇങ്ങനെ സർവ്വജനങ്ങൾ പുകഴ്ത്തി
ത്തിങ്ങിന ഗർവ്വു മുഴുത്തു ചമഞ്ഞു;
അങ്ങനെയുള്ള മഹാമന്നവനെ
സംഗരസീമനി സപദി ജയിച്ചാൽ
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/8&oldid=161954" എന്ന താളിൽനിന്ന് ശേഖരിച്ചത്