താൾ:Karthaveeryarjunavijayam.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കണ്ഠനു പൊരുവാനാഗ്രഹമില്ല
കുണ്ഠന്മാരിവരയ്യോ! നമ്മുടെ
രണ്ടടി കൊൾവാനാരും പോരാ;"
ഉരത്താനന്നേരം നാരദ-
"നൊരുത്തൻ നിന്നോടു പോരിനു
സമർത്ഥനില്ലെന്നോ രാവണ!
മരുത്തൻ മന്നവൻ നിന്നുടെ
മദത്തെ ശമിപ്പിച്ചില്ലേ?
തരത്തിൽ ജയിച്ചുവെന്നതു
വരുത്തിപ്പോന്നില്ലേ നീ? അതി-
സമർത്ഥൻ പൗരുഷമിങ്ങനെ
കിമർത്ഥം ഘോഷിക്കുന്നു ബത!
അനർത്ഥം നിന്നുടെ വാക്കുകൾ
സമസ്തം നിന്ദിച്ചു ചൊന്നാൽ;
എങ്കിൽ പറയാം, നിന്നുടെ ഹുംകൃതി-
ലംഘിപ്പതിനിഹ മതിയായുള്ള ഭ-
യങ്കരഭുജബലമുള്ളൊരു പുരുഷൻ*
ലങ്കാധിപതേ! കേട്ടാലും നീ;
ഹേഹയനൃവരന്മാർക്കു വസിപ്പാൻ
മാഹിഷ്മതിയെന്നുണ്ടൊരു നഗരി
കൃതവീര്യാത്മജനർജ്ജുനനെന്നൊരു
മതിമാൻ ഭൂപതിതത്ര ജനിച്ചു:
നീണ്ടു തടിച്ച ഭുജങ്ങളൊരായിര-
മുണ്ടർജ്ജുനനതു ബോധിച്ചാലും
വമ്പനതാകിയ നിന്റെ ഭുജങ്ങളി-
ലൊൻപതു ശതവുമൊരെൺപതുമേറും;
നിന്നെക്കാൾ ഭുജവിക്രമമേറും.
നിന്നെക്കാൾ ഭുജശക്തിയുമേറും
പിന്നെയുമുണ്ടു വിശേഷമതോർത്താൽ!
സജ്ജനദൂഷണമർജ്ജുനനില്ല;
അവനുടെ ജനവും നിന്നുടെ ജനവും
ശിവ ശിവ! വളരെ വിശേഷമതോർത്താൽ:
അവനിയിലുള്ള മനുഷ്യരെയെല്ലാം
അവികലമവനിഹ രക്ഷിക്കുന്നു;
തവ ഭൃത്യന്മാരവനിയിലുള്ള മ‌-
നുഷ്യരെയെല്ലാം ഭക്ഷിക്കുന്നു;
അക്കൂട്ടം പുനരവനിസുരന്മാർ-
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/7&oldid=161953" എന്ന താളിൽനിന്ന് ശേഖരിച്ചത്