താൾ:Karthaveeryarjunavijayam.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കുംഭമുലച്ചികളാകിയ സുരകുല-
ശംഭളിമാരെ വിളിച്ചുവരുത്തി
സംഭോഗാദി സുഖത്തെ ലഭിച്ചിതു
സരസം ഞാനതു ബോധിച്ചാലും!
വെള്ളിക്കുന്നു പറിച്ചു കരത്തിൽ
തുള്ളിക്കുന്നൊരു നേരമതിന്മേൽ
പള്ളിയുറങ്ങും പരമേശ്വരനുടെ
പുള്ളിമൃഗാക്ഷി മൃഡാനീദേവി-
ക്കുള്ളിലിരിക്കും കലഹം തീർപ്പാ-
നുള്ളൊരു സംഗതി വന്നതുമൂലം
കൊള്ളാമിവനുടെ തൊഴിലെന്നൊരു തിരു-
വുള്ളം ഭഗവാനെങ്കലുറച്ചു;
ശക്രനുമഗ്നിയുമന്തകവീരന-
രക്കൻ വരുണൻ വായു ധനേശൻ
മുക്കണ്ണരുമിവരെട്ടു വസുക്കളു-
മൊക്കെക്കപ്പമെനിക്കു തരുന്നു;
സർവ്വസുരാംഗനമാരിൽ മികച്ചോ-
രുർവ്വശി മേനക രംഭ തിലോത്തമ
നിത്യവുമിവർ വന്നെന്നുടെ ലങ്കയി-
ലച്ചികളായവർ വേലയെടുപ്പാൻ;
നമ്മുടെ ഭവനം തൂക്ക തളിക്ക പ-
ടിക്കമെടുക്ക പടിപ്പുര മെഴുകുക
മണ്ഡോദരിയുടെ തലമുടിയിൽപ്പുന-
രെണ്ണ കുളുർക്കെത്തേപ്പിപ്പാനും
താളിയുമിഞ്ചയുമുണ്ടാക്കാനും,
ആളികളെപ്പരിപാലിപ്പാനും,
മാളികമേൽ മണിമെത്ത വിരിപ്പാൻ
കേളീഗൃഹങ്ങളടിച്ചു തളിപ്പാൻ
ഇങ്ങനെ വിടുപണിയൊക്കെയെടുപ്പാ-
നിന്ദ്രസുരാംഗനമാരാകുന്നു
അങ്ങനെ നമ്മുടെ കല്പനയായതി-
നെങ്ങുമൊരല്പം കുറവുമതില്ല;
ഇന്ദ്രജിദാഖ്യൻ നമ്മുടെ നന്ദന-
നിന്ദ്രനെ യുദ്ധംചെയ്തു ജയിച്ചു
എന്നല്ലവനെബ്ബന്ധിച്ചുംകൊ-
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/4&oldid=161950" എന്ന താളിൽനിന്ന് ശേഖരിച്ചത്