താൾ:Karthaveeryarjunavijayam.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ണ്ടെന്നുടെ മുമ്പിൽ കൊണ്ടിഹവന്നു;
'ലങ്കാപുരിയുടെ തോരണമൂലേ
ശൃംഖലകൊണ്ടു തളച്ചേച്ചാലും'!
ഇങ്ങനെ നമ്മുടെ കല്പന കേട്ടവ-
നങ്ങനെ ചെയ്താനുണ്ണി സമർത്ഥൻ;
കണ്ണുകളായിരമുള്ളവനവിടെ-
ക്കണ്ണീർകൊണ്ടൊരു നദിയുണ്ടാക്കി.
വിണ്ണവർനാടു വെടിഞ്ഞുവരുന്നൊരു
പെണ്ണുങ്ങൾക്കു കുളിപ്പാൻ കൊള്ളാം;
ഇക്കഥയും ഭുവനത്രയവാസിക-
ളൊക്കെപ്പരിചൊടു ബോധിക്കുന്നു
ഭുവനതലങ്ങൾ ജയിച്ച വിശേഷം
മാമുനിപുംഗവനറിയുന്നില്ലേ?
പുഷ്ടി പെരുത്തൊരു നരവരവീര-
ശ്രേഷ്ഠൻമാരുടെ നാടും നഗരവു-
മൊക്കെച്ചുട്ടുപൊടിച്ചും പിന്നെ
കിട്ടുന്നവരെയടിച്ചുമുടിച്ചും
ഒട്ടും കൃപയില്ലാത്ത നിശാചര
ദുഷ്ടൻമാരുടെ കരുമനമൂലം
നഷ്ടമതായി മഹീതല മത്തൊഴിൽ
ചട്ടമിതെന്നു നമുക്കില്ലേതും;
ദുഷ്ടൻമാരാമവരു ദിനംപ്രതി
കഷ്ടമിതോർത്താലദ്‌ഭുതമല്ലോ
പട്ടിണിയിട്ടു വരുന്ന ജനത്തി-
ന്നഷ്ടികൊടുക്കാത്തവനീശൻമാർ
കെട്ടിസ്വരൂപിക്കുന്നു സുവർണ്ണം
പട്ടും പൊന്നും പണവുമിതെല്ലാം
പെട്ടന്നാശു പിടിച്ചുപറിപ്പാ-
നൊട്ടും ഭൂഷണമില്ല നമുക്ക്;
പട്ടൻമാരൊടു കടവുംകൊണ്ടവ-
രഷ്ടികഴിച്ചു കിടന്നീടുന്നു;
ഗാന്ധാരകപതിതന്നുടെ രാജ്യം
കാന്താരത്തിനു സദൃശമതായി;
സിംഹളഭൂപതിതന്നുടെ നാട്ടിൽ
സിംഹം പുലിയും ചെന്നു നിറഞ്ഞു;
ചേരനരാധിപനങ്ങു വനത്തിൽ
താളും തകരയുമശനമതായീ!
ചോളമഹീശനു കൊറ്റിനു കമ്പ-
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/5&oldid=161951" എന്ന താളിൽനിന്ന് ശേഖരിച്ചത്