താൾ:Karthaveeryarjunavijayam.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പത്തുമുഖങ്ങളിൽനിന്നു പുറപ്പെടു-
മത്യുന്നതതരമുറവിളിഘോഷം
പത്തു ദിഗന്തരമൊക്കെ മുഴങ്ങീ
പാതാള സ്വർഗ്ഗങ്ങളിലെത്തി;
"എന്തൊരുമുറവിളിയായിതു കൂവേ!"
"പംക്തിഗളന്റെ കരച്ചിലുപോലും!"
"എന്തൊരു സങ്കടമങ്ങവനിപ്പോൾ?"
"ബന്ധനമാശു ലഭിച്ചിതുപോലും!"*
"മറ്റുള്ളവരെക്കെട്ടിയടിച്ചു പി-
ടിച്ചുപറിച്ചു വലയ്ക്കുന്നവനെ
കെട്ടിയടിപ്പാനേതൊരു വമ്പൻ
നാട്ടിലിദാനീമുണ്ടായ്‌വന്നു?"
"കേട്ടില്ലേ താനർജുനനെന്നൊരു
കേളി പെരുത്ത ധരിത്രീപാലൻ
അദ്ദേഹം താനാശരവരനാ-
മിദ്ദേഹത്തെബ്ബന്ധിച്ചതുപോൽ!"
"ബന്ധിപ്പാനൊരു ബന്ധം വേണമ-
തെന്തെന്നേതുമറിഞ്ഞോ ഹേ താൻ?"
"എന്തെന്നേതുമറിഞ്ഞീലവനുടെ
താന്തോന്നിത്തമതെന്നേ വേണ്ടൂ "
"താന്തോന്നിത്തമതർജുനനോ ദശ
കന്ധരനോ അതു ബോധിച്ചോ താൻ?"
"ബോധിപ്പാനെന്തൊരു വൈഷമ്യം!
ചോദിച്ചറിയണമെന്നില്ലല്ലോ;
സുരകുലനാരീപീഡകൾ ചെയ്തും
കുലതരുണികളെച്ചെന്നു പിടിച്ചും
പല മുനിമാരെക്കെട്ടിയടിച്ചും
വലനം ചെയ്യും നക്തഞ്ചരവര-
ഖലനിതു വന്നു ഭവിച്ചിതിദാനീം
ബലവാനാകിയ കൃതവീര്യജനൊടു
കലഹിപ്പാനായ്ച്ചെന്നൊരു ശേഷം
പാരാതവനും ഇവനെക്കെട്ടി-
ക്കാരാഗൃഹമതിലാക്കിയടച്ചാൻ;
അങ്ങനെയനുഭവമേറെ നടിച്ചാ-
ലിങ്ങനെയനുഭവമുടനേ കൂടും;"
"കൊലചെയ്യാത്തതുമെന്തേ കൂവേ?"
"കൊല ചെയ്താൽ മതിയാമോ ഭോഷാ!
"https://ml.wikisource.org/w/index.php?title=താൾ:Karthaveeryarjunavijayam.djvu/23&oldid=161943" എന്ന താളിൽനിന്ന് ശേഖരിച്ചത്