ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- വെണ്മ കലർന്നു കളിച്ചീടുന്നു;
- നാരിമാരുമവരർജ്ജുനനൃപതി-
- ക്കായിരമുണ്ടു മഹാസുന്ദരിമാർ
- ആയിരമുണ്ടു കരങ്ങളുമതിസുഖ-
- മായി രമിപ്പാനതുമനുകൂലം;
- മുഴുകിപ്പൊങ്ങും കാമിനിമാരെ-
- ത്തഴുകിക്കൊണ്ടു രമിക്കും മുലകളി-
- ലിഴുകും കുങ്കുമകളഭം നാടൻ-
- പുഴുകും നർമ്മദതന്നിൽ ദ്രുതതര-
- മിഴുകും തലമുടി വടിവിലഴിഞ്ഞും
- മലർനിര പയസി പൊഴിഞ്ഞതൊഴിഞ്ഞും
- ചലമിഴിമാരുടെ തലയും മുലയും
- തടഭുവി വാരി വഴിഞ്ഞു കവിഞ്ഞും
- കമനികൾ തമ്മിലിടഞ്ഞു തടഞ്ഞും
- മുഴികിത്തത്തി മറിഞ്ഞു വലഞ്ഞും
- നീന്തിവലഞ്ഞും തിരയിലുലഞ്ഞും
- താലി കളഞ്ഞും തദനു തിരഞ്ഞും
- തങ്ങൾ പിരിഞ്ഞും തോണികളിച്ചും
- താണു കുളിച്ചും നാണമിളച്ചും
- വേണിയഴിഞ്ഞും പാണി കുഴഞ്ഞും
- ക്ഷോണീപതിയുടെ പാണിപിടിച്ചഥ
- ചലമിഴിമാരുടെ മാർവ്വിലണച്ചും
- ജലമൊഴുകീടിന മുലകൾ പുണർന്നും
- മുഖചുംബനവും പലപല വിലസിത
- കലിതലളിത കളികളുമതിചതുരം.
- അമല കമലമുഖിമാരൊടുകൂടി
- ബഹുവിധ മാരമഹോത്സവമാടി*
- നരപതിവീരൻ ക്രീഡിച്ചങ്ങനെ
- കനിവൊടു പയസി കുളിക്കുന്നേരം
- രാത്രിഞ്ചരവരദൂതനതാകിയ
- ചിത്രയോധി വിരവോടു തിരഞ്ഞഥ
- തത്ര ചെന്നു തടിനീതടഭാഗേ
- മുക്തശങ്കമുരചെയ്തുതുടങ്ങി:
- "ഈരേഴുലകിനുമീശനതാകിയ
- വീരൻ വാരാന്നിധിയുടെ മദ്ധ്യേ
- ലങ്കാനഗരേ സ്വൈരമതായി
- വാണരുളും ദശകണ്ഠപ്പെരുമാൾ