Jump to content

താൾ:Karnabhooshanam.djvu/97

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
101

 ഏതൊരു വേഷവുമാടട്ടെവന്നെനി--
   ക്കേതുരസത്തിലും പ്രീതിതന്നെ.
 ആനനാച്ഛാദനമായതിദേവത
   താനേതാൻ നീക്കുമെൻ മുന്നിൽ വന്നാൽ;
 സുന്ദരം താനതിൻ തൂനെറ്റിച്ചിത്രകം
   സിന്ദൂരമായാലും ചാന്തായാലും.
 ഫുല്ലാം ബുജാസ്യായാൾ വാസരാധീശ്വരി;
   അല്ലണികൂന്തലാൾ രാത്രിദേവി;
 മേളിപ്പുരണ്ടോടും ഞാനെനിക്കാവശ്യ--
   മീലോകച്ചായകൾ മാറി മാറി,
 പാത്രത്തിൽ നൽകിന ദാനത്തിലിദ്ദിനം
   പേർത്തും ഞാൻ ധന്യരിൽ ധന്യനായാൽ
 അർത്ഥം ഗ്രഹിപ്പിച്ച വാക്യത്തിനെന്തുമേ--
   ലെത്തേണ്ടു പൂർണ്ണവിരാമമെന്യേ"

ഈ വരികൾ ഉള്ളൂരിന്റെ പ്രത്യേകകവിതാസരണിയെ കുറിക്കുന്നവ യാണു. പാശ്ചാത്യ സാഹിത്യങ്ങളുമായി വളരെക്കാലത്തെ പഴക്കം കൊണ്ടുണ്ടാകുന്ന ആശയഗതിയെയാണു ഈ വരികൾ കാണിക്കുന്നത്. എങ്കിലും അവയിൽ ഒരു പക്ഷെ അവസാനത്തെ രണ്ടു വരികളി ലൊഴികെ-പൗരസ്ത്യന്മാർക്ക് അപരിചിതമായ ഒരൊറ്റ സങ്കേതത്തെയെങ്കിലും കവി സ്വീകരിച്ചിട്ടുമില്ല. പൗരസ്ത്യസംസ്കാരത്തെയും, പാശ്ചാത്യസംസ്കാരത്തെയും കൂട്ടിയിണക്കുന്ന മുത്തുമാലയായ ടാഗോർകവിതകളിൽ മാത്രമേ ഇവയോടു തുല്യങ്ങളായ ആശയങ്ങൾ കണ്ടെത്തുകയുള്ളൂ. ഇത്രയും പറഞ്ഞതുകൊണ്ട് പാശ്ചാത്യകൃതിളിൽ നിന്നോ

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/97&oldid=161925" എന്ന താളിൽനിന്ന് ശേഖരിച്ചത്