Jump to content

താൾ:Karnabhooshanam.djvu/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഉപസംഹാരം
-------------------


ആദിത്യൻ പറയുകയോ ധ്വനിപ്പിക്കുകയോ ചെയ്തിട്ടുള്ള പൂർവ്വപക്ഷങ്ങൾക്കുള്ള കർണ്ണന്റെ സമാധാനങ്ങളാണു കാവ്യത്തിന്റെ ബാക്കിഭാഗം മുഴുവനും. മിൽട്ടന്റെ "പാരഡൈസ് ലോസ്റ്റ്"" എന്ന ഇതിഹാസത്തിലല്ലാതെ മറ്റെവിടെയും ഇങ്ങനെ പ്രവഹിക്കുന്ന ഒരു കവിതാവാഹിനിയെ, കർണ്ണഭൂഷണത്തിന്റെ ഉത്തരാർദ്ധം പോലെ ഈ ലേഖകൻ കണ്ടിട്ടില്ല. ഉള്ളൂരിന്റെ വാഗ്വിലാസ ത്തിനുദാഹരണമായി ഒരു വരിയെങ്കിലും ഉദ്ധരിക്കുവാൻ എനിക്കു ധൈര്യം വരുന്നതുമില്ല. ഒരു വരിക്കുപിമ്പേ തുല്യാവകാശികളായ എത്രവരികളാണു കടന്നുവരികയെന്ന് തീർച്ചപ്പെടുത്തുവാൻ കഴിയാത്തതുകൊണ്ടാണു ഈ സംരംഭത്തിൽനിന്നു ഞാൻ പിൻ വലിക്കുന്നത് . അത് വായനക്കാർ നേരിട്ടറിഞ്ഞ് അനുഭവിക്കുകയാണുചിതം.

വേറെയൊന്നു,രണ്ട് സംഗതികൾക്ക് ഉദാഹരണം ചേർക്കാതെ നിവൃത്തിയില്ല. കർണ്ണഭൂഷണത്തിൽ ഉള്ളൂരിന്റെ കവിതാംഗന നമ്മുടെ ഭാഷാസാഹിത്യത്തിന്നു പരിചിതങ്ങളല്ലാത്ത ചില പന്ഥാവുകളിൽ കൂടിയും ചരിക്കുന്നുണ്ട്. പക്ഷെ അവയ്ക്കു വരുത്തീട്ടുള്ള തന്മയത്വം കൊണ്ട് പഴകിയ വഴികളിൽകൂടി യല്ല കവിത പോകുന്നതെന്ന് വായനക്കാർ അറിയുന്നതേയില്ല.

ഒരു ഭാഗം ഇതാ:--


 "ഹാ പേർത്തുമെന്തിന്നു രംഗസ്ഥൻ ഞാനോർപ്പൂ
   നേപത്ഥ്യസംഭാരമെത്തിനോക്കാൻ!

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/96&oldid=161924" എന്ന താളിൽനിന്ന് ശേഖരിച്ചത്