Jump to content

താൾ:Karnabhooshanam.djvu/95

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem> അല്ലാ, നരന്റെപേർ നീർപ്പോളയല്ലേതോ   കല്ലെഴുത്തെന്നുതാൻ കല്പിക്കാം നാം ; ആയാലുമായതു വായിപ്പാനുള്ളവ-   നായുഷ്മാനല്ലാഞ്ഞാലെന്തുലാഭം ?

     *              *             *              *

ചത്തശവമതിൽ ചാർത്തിന പൂമാല-   യെത്രമേൽ ഘ്രാണിപ്പാൻ ശാക്തമാകും ലോകന്തരസ്ഥൻ തന്നൈഹികവിഖ്യാതി   ആകാശശൂന്യതാ ഹീഹീഹാസം ! അക്കീർത്തിതൻ ദ്യുതിയസ്ഥികൂടദ്യുതി   അക്കീർത്തിനൃത്തം കബന്ധനൃത്തം.

      *              *            *               *

വേരറ്റുവീണോരു വൃക്ഷത്തിലെന്തിന്നു   വാരിദം വീഴ്ത്തുന്നു ബാഷ്പപൂരം ? ഹന്ത ! പരദ്രുവിൻ ദോഹദമക്കാഷ്ടം---   ഇന്ധനം--ഇങ്ഗാലം--ഭസ്മം മേലിൽ : ഇദ്ദാനസിന്ധുവിൽ വീണു ചാകുകി-   ലത്യാഹിതമതിൻ മീതെയുണ്ടോ ? നീവിവിറ്റുണ്ണൂന്ന നിര്യാണവാണിജ്യം   നീവിരഞ്ഞീടൊല്ലേ നീതിമാനേ ! "

"ഒരു ദിക്കിലും ഒപ്പിച്ചുകൂടാത്ത അതിശയോക്തി എന്ന് ശ്രോതാക്കളെക്കൊണ്ട് പറയിക്കാതെങ്ങിനെയാണു ഈ വരികളെക്കുറിച്ച് ഒരഭിപ്രായം പറയുക ?

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/95&oldid=161923" എന്ന താളിൽനിന്ന് ശേഖരിച്ചത്