താൾ:Karnabhooshanam.djvu/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബോധമാകുന്ന കവചത്തെ ലക്ഷ്യമാക്കി, അവയെ ഓരോന്നായി, വിസ്മയനീയമായ പാടവത്തോടുകൂടി എയ്തു തുടങ്ങി.

ലൗകികന്യായങ്ങളെ പുതിയ പുതിയ ഓരോ കോണിൽക്കൂടി അഭിവീക്ഷണം ചെയ്യുന്നതിലും, അവയെ ഉദ്ദേശ നിർവഹണ പദ്ധതിയിലേക്ക് നിഷ് പ്രയാസം ആനയിക്കുന്നതിലും, ഈ ഘട്ടത്തിൽ മഹാകവി കാണിക്കുന്ന പാടവം യഥാർത്ഥമായി അന്യാദൃശം തന്നെയാണു. ഹൃദയഭിത്തികളിൽനിന്ന് മാറ്റൊലി പുറപ്പെടുവിക്കുന്ന ഗംഭീരമായ ആ വാങ്നിർത്ഡരപതനത്തെ ഒരു മിനിട്ടുനേരം ശ്രദ്ധിച്ചു കേൾക്കുക.

               "ദാതാവു ദാതാരവന്നുള്ളോരു കീർത്തിക്കാ
                 ണേതാവത്താകും നിൻ യത്നമെല്ലാം ;
               കീർത്തിയോ കേവലം ജീവിച്ചിരിപ്പോൻ തൻ
                 സാദ്ധ്വിയാളെന്നത്രെ സാധുവാദം.

                                       * * * *
               ആകവെ പാർക്കുകിലാരുടെ കീർത്തിയും
                 ലോകത്തിൻ വായിലെ ലാലാബിന്ദു,
               ആയതിൽ കാൽക്ഷണമത്തയ്യലേറിനി-
                 ന്നാടിത്തകർപ്പതു പോലെ തോന്നും.

               അപ്പുറം ലോകമിറക്കീടുമൊന്നുകിൽ,
                 തുപ്പിടുമല്ലെങ്കിലക്കണത്തെ,
               ഗ്രസ്തമായീടിലും, ക്ഷിപ്തമായീടിലു-
                 മത്തുള്ളി തൻ കഥയപ്പോൾത്തീരും.
                                        * * * *

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/94&oldid=161922" എന്ന താളിൽനിന്ന് ശേഖരിച്ചത്