"തന്നെ മറന്നേവൻ ദാനം തുടങ്ങുന്ന-
തന്നരനപ്രാജ്ഞനാത്മഘാതി
അംബുധികൂടിയും വേലയാൽ ശോഭിപ്പൂ
നന്മയ്ക്കുമൊട്ടോരുസീമവേണം"
എന്നാണു ആഗമക്കാതലിന്റെ സദാചാരവാക്യം, ദംഷ്ടകൾ പൊയ്പോയ പഞ്ചാസ്യൻ വിശ്വഹാസ്യനാണെന്നു പറഞ്ഞ്, കർണ്ണന്റെ പൗരുഷത്തേയും; തന്നോടുകൂടി ജനിച്ച കവചകണ്ഡലങ്ങളെ വെടിയുന്നത് സോദരത്യാഗമാണെന്ന് നിർദ്ദേശിച്ച്, അദ്ദേഹത്തിന്റെ ദയാബോധത്തേയും :
"വാസുകി നീർക്കോലിയാകുമെന്നോർക്കുന്നൂ
വാസവൻ ഭോഷനോ കണ്ഡലീശൻ ?"
എന്നു ചോദിച്ച് അദ്ദേഹത്തിന്റെ ആത്മാഭിമാനത്തേയും ഉദ്ദീപിപ്പിച്ചു അവയെക്കൊണ്ട് അദ്ദേഹത്തിന്റെ ദാനാംബുവെ വറ്റിക്കുവാൻ ആദിത്യൻ ശ്രമിക്കുന്നു.
ഇത്രയും കേട്ടപ്പോഴേക്കും കർണ്ണന്റെ മുഖഭാവം മാറിത്തുടങ്ങി. ആസന്ന മായ തന്റെ ആശാഭംഗത്തെ ആ മുകുരത്തിൽ പത്മാക്ഷൻ കണ്ടുവെന്നാണ ഉള്ളൂർ പറയുന്നത്. ആദിത്യനു പോംവഴിയില്ലാതായി. ഇത്രയും പറഞ്ഞു കഴിഞ്ഞതിനുശേഷം എങ്ങനെയാണു ഈ വിഷമ ഘട്ടത്തിൽ നിന്ന് പിൻവലിക്കുക ? അദ്ദേഹം തന്റെ ബുദ്ധി വൈഭവത്തെ മുഴുവൻ സംഭരിച്ച് അനിവാര്യങ്ങളെന്ന പ്രഥമദൃഷ്ടത്തിൽ തോന്നിയേക്കാവുന്ന വാഗസ്ത്രങ്ങളെ അതിൽനിന്ന് നിർമ്മിച്ച് കർണ്ണന്റെ ദാനധർമ്മാവ