താൾ:Karnabhooshanam.djvu/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
102


മഹാകവി ടാഗോറിന്റെ കാവ്യങ്ങളിൽനിന്നോ കടംവാങ്ങിയിട്ടുള്ള ആശയങ്ങളാണിവയെന്നു വായനക്കാർ തെറ്റിദ്ധരിക്കരുത്. അവ ഷെല്ലിയുടെയും ടെന്നിസന്റെയും ബ്രൗണിങ്ങിന്റെയും സർവോപരി ടാഗോറിന്റെയും വിചാരശൈലികളുടെ ഗുണങ്ങളെ അനുസ്മരിപ്പിക്കു ന്നുണ്ടെന്നു മാത്രമെ ഇവിടെ വിവക്ഷയുള്ളൂ.

നവീനശാസ്ത്രസിദ്ധാന്തങ്ങളെ തന്റെ കവിതയിൽ രസത്തിനു ഭംഗം വരുത്താതെ കൂട്ടിയിണക്കുവാൻ ഉള്ളൂരിനു അന്യാദൃശമായ പാടവമുണ്ട്.

         ആരിൽത്താനങ്കമില്ലായതുകാണുന്നു
         സുരനാമെന്നിലും സൂക്ഷ്മദർശി

എന്ന വരികൾ നോക്കുക. ദൂരദർശിനിയുടെ സഹായം കൊണ്ട് ആദിത്യ മണ്ഡലത്തിൽ കൂടി ചില കറുപ്പുപുള്ളികൾ ശാസ്ത്രജ്ഞന്മാർക്ക് കാണുവാൻ സാധിച്ച സംഗതി പ്രകൃതത്തിൽ എത്ര ഉചിതമായാണു മഹാകവി സംഘടിപ്പിച്ചിരിക്കുന്നത്. ഇത് ഏതാണ്ട്

        "ദീധിതിമാലിതൻ വക്ത്രത്തിൽനിന്നെന്തി-
         സ്ഫീതാന്ധതാമിസ്രം നിർഗ്ഗമിപ്പാൻ?"

എന്ന കർണ്ണന്റെ മനസ്സുമടുത്തുള്ള ചോദ്യത്തിനു ഒരു ഉത്തരം പോലെയാണു പരിണമിച്ചിരിക്കുന്നത്.

കർണ്ണഭൂഷണം മുഴുവൻ ഒരാവർത്തിവായിച്ചുപുസ്തകം താഴെ വയ്ക്കുന്ന ഒരാളുടെ മനസ്സിൽ അഭൗമമായ ഏതോ ഒരു വെടിക്കെട്ട് പൊട്ടിത്തീ രുന്നതു നോക്കിനിന്ന ഒരാളുടെ മനസ്സിൽ ഉണ്ടാകുവാനിടയുള്ള വികാരങ്ങളാണു ഉണ്ടാവുക.

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/98&oldid=161926" എന്ന താളിൽനിന്ന് ശേഖരിച്ചത്