താൾ:Karnabhooshanam.djvu/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിന്നീടു കന്യകയായ കുന്തിയുടെ താപസമന്ത്ര തത്വപരീക്ഷണ ത്തിന്റെ ഫലമായി സൂര്യൻ അവളുടെ ഭർത്താവായിത്തീർന്ന കഥയും അനന്തരസംഭവങ്ങളും അലങ്കാരദീപ്തികൊണ്ട് അതുല്യ ങ്ങളായ, നാല്പത്തെട്ടു വരികളിൽ മഹാകവി വിശദമാക്കുന്നു. പെറ്റ മാത്രയിൽത്തന്നെ പേടിച്ചും നാണിച്ചും കുന്തി തന്റെ കുറ്റക്കിടാവിനെ പെട്ടിയിലിട്ട് അശ്രുനദിയിൽ ആദ്യമായും അശ്വനദിയിൽ പിന്നീടും ഒഴുക്കുന്നു.

        "കർമ്മൺവതിയും യമുനയും ഗംഗയും
          ചമ്പാപുരിവരെ മാറി മാറി
        വെൺനുരവൈരക്കൽക്കാപ്പണിഞ്ഞീടിന
          തന്നലക്കൈകളാൽ താങ്ങിത്താങ്ങി"

കൊണ്ടാണത്രെ ആ ഇളം പതലിന്റെ തനുകാന്തി പൊൻ നിറം പൂശിയ പേടകത്തെ രാധയുടെ അടുക്കലേക്കെത്തിച്ചത്. എന്തൊരു ഭാസുരഛായയാണു ഈ വരികളുടെ പിന്നിൽ ചലച്ചിത്രപടമെന്ന പോലെ നമ്മുടെ സങ്കല്പാക്ഷികൾക്ക് വിഷയീഭവിക്കുന്നത്. ഈ നാലുവരികളൊഴികെ ഉള്ളൂരിന്റെ കൃതികളുടെ ഇതരഭാഗങ്ങൾ മുഴുവനും നഷ്ടങ്ങളായിപ്പോവുകയാണെങ്കിൽക്കൂടി, ഇവയുടെ മാഹാത്മ്യം കൊണ്ടുമാത്രം അദ്ദേഹം മഹാകവി പദത്തിന്നർഹൻ തന്നെയായിരിക്കും.

ഈ വൻ ജലസ്തംഭത്തിന്റെ തത്വാർത്ഥം ആദിത്യൻ പറയുന്നു: കർണ്ണന്റെ ദിവ്യങ്ങളായ കുണ്ഡലകവചങ്ങളാണു ആ ജലയാത്രയിൽ അദ്ദേഹത്തിന്റെ ജീവനെ രക്ഷിച്ചത്.

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/89&oldid=161916" എന്ന താളിൽനിന്ന് ശേഖരിച്ചത്