താൾ:Karnabhooshanam.djvu/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കർണ്ണനോ? ഭീഷ്മദ്രോണാദികൾ അറിഞ്ഞിരുന്ന തത്വം അദ്ദേഹവും അറിഞ്ഞിരുന്നു. ബ്രഹ്മാണ്ഡമഹാരഥത്തിന്റെ തട്ടിൽ കാലാശ്വങ്ങളുടെ കടിഞാൺ പിടിച്ചിരിക്കുന്ന കയ്യാണു അർജ്ജുനാശ്വങ്ങളേയും നടത്തുന്നതെന്നു കർണ്ണൻ മനസ്സിലാക്കിയതായി നല്ലവണ്ണം തെളിയുന്നുണ്ട്. പക്ഷെ ഭീഷ്മരുടെ ജ്ഞാനയോഗം കർണ്ണനു കിട്ടിക്കഴിഞ്ഞിട്ടില്ല. ജീവാത്മാവിന്ന് ബ്രഹ്മൈക്യം സിദ്ധിക്കാതിരുന്നതിനാൽ "നായം ഹന്തിനഹന്യതേ" ഗീതയുടെ പരമതത്വം അദ്ദേഹത്തെ പാപമുക്തനാക്കുവാൻ പര്യാപ്തവുമായിരുന്നില്ല. ഈ വസ്തുത ഉള്ളൂരിന്റെ കർണ്ണൻ പ്രസ്ഫുടമായി മനസ്സിലാക്കിയിട്ടുണ്ടായിരുന്നു.


   "മൽപ്രാണബന്ധുവിന്നക്രിതദാസൻ ഞാൻ
   തൽപാപഭാഗിതാൻ തർക്കമില്ല;"

എന്നു ഭീഷ്മരോ ദ്രോണരോ പറയുവാനിടയില്ലാത്ത രണ്ടുവരികൾ മഹാകവി കർണ്ണനെക്കൊണ്ടു പറയിക്കുന്നതിൽ നിന്ന് ഈ സംഗതി വിശദമാകുന്നുണ്ട്.

<poem>

  "ജീവിതത്രാസിലെ പങ്കത്തട്ടൊന്നെനി-
  ക്കാവിധം താഴുന്നു പങ്കപൂർണ്ണം"

എന്നു മടിയില്ലാതെ ഭയമില്ലാതെ കർണ്ണൻസമ്മതിക്കുകയും

  "ആമ്മട്ടുമായതു വീഴായ് വാൻ ദാനത്തെ
  ഞാൻ മറ്റേത്തട്ടിലിട്ടൊപ്പിക്കുന്നു"

എന്നു സമാധാനിക്കുകയും ചെയ്യുന്നുണ്ട്. ദുര്യോധന പക്ഷപാതിത്വത്തിന്റെ പാപം ജ്ഞാനംകൊണ്ട് ആചാര്യന്മാരും ദാനം കൊണ്ട് കർണ്ണനും നിർദ്ധുതമാക്കുവാൻ

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/84&oldid=161911" എന്ന താളിൽനിന്ന് ശേഖരിച്ചത്