താൾ:Karnabhooshanam.djvu/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശ്രമിക്കുന്നു. കർണ്ണന്റെ ദാനനിഷ്ഠ സർവ്വോത്കൃഷ്ടമായ ആത്മത്യാഗത്തിൽ--തന്റെ ആയുസ്സിനെ നിലനിറുത്തുന്ന കുണ്ഡലകവചങ്ങളുടെ ദാനത്തിൽ കലാശിക്കുന്നു. ഈ ത്യാഗാഗ്നിയിൽ കർണ്ണന്റെ പാപം ദഹിക്കയും ചെയ്യുന്നു.

കർണ്ണഭൂഷണത്തിന്റെ അടിത്തട്ടിലമർന്നു കിടക്കുന്ന നിഗൂഢതത്വത്തെയാണു ഞാൻ മേലെഴുതിയ ഖണ്ഡികയിൽ വിശദീകരിക്കുവാൻ ഉദ്യമിച്ചിട്ടുള്ളത്. ഈ ഉദ്ദേശം സഫലമായിട്ടുണ്ടെന്നു ഞാൻ അഭിമാനിക്കുന്നില്ല; അതിന്നനുസരിച്ച് വാഗ്വൈഭവമുള്ളവർക്ക് അതിനിയും ചെയ്യാമല്ലൊ എന്ന് സമാധാനിക്കുകമാത്രമേ ചെയ്യുന്നുള്ളു.

ഈ തത്വത്തെ കർണ്ണനും അദ്ദേഹത്തിന്റെ താതനായ ആദിത്യനും തമ്മിൽ നടന്നതായി വർണ്ണിക്കപ്പെട്ടിരിക്കുന്ന വാദപ്രതിവാദത്തിൽ കൂടിയാണു കവി വെളിപ്പെടുത്തുന്നത്.

സൂര്യനും കർണ്ണനും തമ്മിലുള്ള ഈ സമാഗമം ഭാരതയുദ്ധം അത്യാസന്നമായിരുന്നപ്പോളാണു നടന്നത്. ഈ സമാഗമത്തിനുമുൻപ് സൂര്യനാണു തന്റെ പിതാവെന്നുള്ള വസ്തുത കർണ്ണൻ അറി ഞ്ഞിട്ടില്ലായിരുന്നുവെന്നാണു കവി സങ്കല്പിക്കുന്നത്. പ്രസ്തുത സങ്കല്പത്തിനു ഭാരതകഥയുടെ അനുവാദം എത്രത്തോളമുണ്ടെന്നു മൂലഗ്രന്ഥം സശ്രദ്ധം വായിച്ചിട്ടുള്ളവർക്കു മാത്രമേ പറയുവാൻ കഴിയുകയുള്ളു. അഥവാ ഇത് കവിയുടെ സങ്കല്പം മാത്രമായിരുന്നാലും, കഥയുടെ ചമൽക്കാരത്തിനു വേണ്ടി കാളിദാസൻ കൂടി സ്വീകരിച്ചിട്ടുള്ളതുപോലെയുള്ള ഒരു സ്വാതന്ത്ര്യം

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/85&oldid=161912" എന്ന താളിൽനിന്ന് ശേഖരിച്ചത്