താൾ:Karnabhooshanam.djvu/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കളുടെ അനുവാദപരിധിയെ അണുപോലും അതിലംഘിക്കാതെ, ഭാരതകഥയിൽ ഉത്തമന്മാരെന്ന് എണ്ണപ്പെടുന്ന പാത്രങ്ങളേക്കാൾ പല വിഷയത്തിലും പൂജ്യനാണു കർണ്ണനെന്നുള്ള തത്വത്തെ വിശദമാക്കുകയാണു മഹാകവി ഉള്ളൂർ ഈ ഖണ്ഡകാവ്യംകൊണ്ട് നിർവഹിച്ചിച്ചിരിക്കുന്ന ഉത്കൃഷോദ്ദേശ്യം. ഒരാളുടെ സ്വഭാവത്തെക്കുറിച്ചോ ഇതരഗുണങ്ങളെക്കുറിച്ചോ ചിലരുടെ മനസ്സിൽ അജ്ഞതകൊണ്ടോ അസൂയകൊണ്ടോ മാത്സര്യജന്യമായ പക്ഷപാതിത്വംകൊണ്ടോ വേരൂന്നിപ്പിടിച്ചുപോയിട്ടുള്ള അബദ്ധധാരണയെ നീക്കുന്നത് ഒരെളുപ്പമായ പണിയാണെന്നു വിചാരിക്കുന്നുണ്ടെങ്കിൽ അവരെ ഈ വിഷയത്തിൽ ഒന്നു പരിശ്രമിച്ചുനോക്കുവാൻ ക്ഷണിക്കുകയേ വേണ്ടൂ.


 "മാധുര്യം മധുബിന്ദുനാരചയിതും
   ക്ഷാരാംബുധേരീഹതേ
 മുർഖാന്യപ്രതി നേതുമിച്ഛതി ബലാൽ
   സൂക്തൈസ്സുധാസ്യന്ദിഭി:"

എന്നുള്ള ഭർതൃഹരിവാക്യത്തിന്റെ പാരാമാർത്ഥ്യം അപ്പോഴാണു വെളിപ്പെടുക.

ഉള്ളൂർ നിർദ്ദേശിച്ച കാവ്യപദ്ധതിയെ അനുസരിക്കുകയാണെന്നുള്ള മിഥ്യാഭ്രമംകൊണ്ട് കർണ്ണ ഭൂഷണത്തിന്റെ ആവിർഭാവത്തിനുശേഷം ചില പദ്യകാരന്മാർ രാവണാദികളായ ചില പാത്രങ്ങ ളെയും ഉത്തമന്മാരാണെന്നു തെളിയിക്കുവാൻ ശ്രമിച്ചതായി ഈലേഖകനറിയാം. തത്വമറിയാതെ യുള്ള ഗതാനുഗതികത്വത്തിനു കവാട

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/80&oldid=161907" എന്ന താളിൽനിന്ന് ശേഖരിച്ചത്