താൾ:Karnabhooshanam.djvu/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിന്നുള്ള ഒരൊറ്റ മഴത്തുള്ളിയുടെ വീഴ്ചയെ ഉല്ലേഖകല്ലോലമാലിയായ ഒരു ഖണ്ഡകാവ്യത്തിലൂടെ "നയാഗറാ" നിർത്ധരത്തിന്റെ നിപതനം പോലെ പ്രതിധ്വനിപ്പിച്ച ഒരു കവിസാമ്രാട്ടിന്ന്, ഭാരത കഥാപാത്രങ്ങളുടെ ഇടയിൽ ഒരു വൻ വേഷക്കാരന്റെ ചരിത്രം ഇതിവൃത്തമായി കിട്ടിയാലുള്ള കഥ സഹൃദയന്മാർക്ക് ഊഹ്യമായിരിക്കുമല്ലൊ, ഉള്ളൂരിന്റെ വാക്കുകളിൽതന്നെ പറയുകയാണെങ്കിൽ


  "പങ്കത്തിൽ നില്പതാം പാഴ് മലർമൊട്ടിന്നും
  തങ്കരത്താലോലം നൽകീടുന്നോൻ,
  പുണ്യനാം പുത്രനെപ്പുൽകുവാൻ പോകുമ്പോ-
  ളിന്നമട്ടൊക്കെയാമെന്നതില്ലേ ?

പാപനോടു ചേർന്ന ശുഭൻ പാപൻ തന്നെയെന്നും, ജന്തുക്കളിൽ പുരാകൃതങ്ങളായ കർമ്മങ്ങളുടെ വിപാകം വിഷമമായിത്തന്നെ ഭവിക്കുന്നുവെന്നും ഗുണാതീതമായ പരതത്വത്തിൽ നിന്ന് പരാങ്മുഖ നായി ത്രൈഗുണ്യവിഷയകമായ ധർമ്മപദ്ധതിയെ അവലംബിക്കുന്നവൻ മൃത്യുസംസാരവാർദ്ധിയിൽ തന്നെ വീണ്ടും വീണ്ടും പതിക്കുമെന്നും മറ്റുമുള്ള ലൗകിക ന്യായങ്ങളേയും ആദ്ധ്യാത്മിക രഹസ്യങ്ങളേയും ഭംഗ്യന്തരേണ പ്രതിപാദിക്കുകയെന്നത് പ്രധാനോദ്ദേശമായി കല്പിച്ചിരുന്ന ഇതിഹാസകർത്താക്കന്മാർ ഉപയോഗിച്ചിട്ടുള്ള വിശേഷണപദങ്ങളാൽ വഞ്ചിതന്മാരായി, കർണ്ണനെ സാധാരണന്മാരുടെ ഇടയിലും കൂടി എണ്ണുവാൻ പാടില്ലാത്ത ഒരു നീചപാത്രമായി കരുതുന്നവരുടെ കണ്ണിനുമുൻപാകെ പ്രാചീനകാവ്യകൃത്തു

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/79&oldid=161905" എന്ന താളിൽനിന്ന് ശേഖരിച്ചത്