താൾ:Karnabhooshanam.djvu/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിരോധനമില്ലല്ലോ. ഉള്ളൂരിന്റെ അനന്യലബ്ധമായ പ്രതിഭയുടെ ശശ്വൽസാക്ഷികളെന്നപോലെ കർണ്ണഭൂഷണത്തിൽ സാർവ്വത്രികമായി പരിലസിക്കുന്ന ആശയങ്ങളും, യുക്തികളും, അനുമാനങ്ങളും സമർത്ഥനങ്ങളും ആ മഹാകവിയുടേതുതന്നെയെങ്കിലും അവയോരോന്നും ഭാരതകഥയിലെ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളവയാണെന്ന് ഈ നീചപാത്രങ്ങളുടെ പുതിയ വക്കീലന്മാർ ഓർക്കാത്തത് സാഹസം തന്നെ.


  "വമ്പനാം കർണ്ണനോടാശു സുയോധന-
  നമ്പോടു സേനാപതിയാകനീയെന്നാൻ
  കർണ്ണനും മന്ദസ്മിതം ചെയ്തുചൊല്ലിനാൻ
  കർണ്ണസുഖം ഞാൻ പറകയില്ലാരോടും
  ദ്രോണാനാമാചാര്യൻ താനിരിക്കേയെന്തു
  മാനിച്ചുമറ്റുള്ളോർനിർത്തുന്നിതുപട ?"

തന്റെ ബാല്യം മുതൽക്കേയുള്ള വൈരിയായ അർജ്ജുനനെക്കുറിച്ച് ഒടുക്കത്തെ യുദ്ധത്തിനു പുറപ്പെട്ടുപോകുമ്പോൾ ആ മഹാമനസ്കൻ പറയുന്നത് നോക്കുക:--


  "ചെറുതുപുഞ്ചിരികലരുന്നു കർണ്ണനും
  നരവരനോടു പറഞ്ഞാനന്നേരം.
  അറിയുന്നീലയോ വിജയൻ തന്നുടെ
  ചരിതമെല്ലാമേ നിരൂപിച്ചു കാൺക
  മണിമയമായ മകുടം നൽകിയി-
  തമരകൾവരനവനുടെ ശംഖും;

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/81&oldid=161908" എന്ന താളിൽനിന്ന് ശേഖരിച്ചത്