ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
കന്യപൃഥയ്ക്കു കടിഞ്ഞൂൽക്കിടാവായ
കർണ്ണൻ, കരാഞ്ചിതകാളപൃഷ്ഠൻ- 70
ആനവ്യജീമൂതവാഹന, നാരെയു-
ണ്ടാനന്ദനർത്തനമാടിക്കാതെ !
അപ്പുരുഷേന്ദ്രൻ തൻ പുങ്കവിളിൽപ്പുത്തൻ-
കർപ്പൂരം പൂശിടുമല്പഹാസം
തങ്ങളെകൈവിടൊല്ലെന്നിരന്നീടുന്ന
പൊൻകുണ്ഡലങ്ങൾക്കു സാന്ത്വാനമോ ?
തന്നോടു മൈത്രിയും ദ്വേഷവും കാട്ടുവാൻ
വിണ്ണവർ തേടിടും മത്സരത്തിൽ
ആകെത്തനിക്കു താൻ പോന്നോരദ്ധീരൻത-
ന്നാകൂതം മിന്നിക്കും കൈവിളക്കോ ? 80
V
അങ്ങുള്ളിലാരൊരാൾ പോവതു, ലോകത്തിൻ
ജങ്ഗമചൈതന്യമെന്നപോലെ ?
സൗവർണ്ണശൈലത്തിൻ സാരമോ? തൃക്കൈയിൽ
ഗോവിന്ദനേന്തും സുദർശനമോ ?
അല്ലല്ല; പള്ളിക്കുറുപ്പുകൊണ്ടീടുമാ-
വില്ലാളിക്കച്ഛനീ വിപ്രവര്യൻ.