താൾ:Karnabhooshanam.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


 വീരശ്രീദേവിതന്നന്തഃപുരത്തിന്നു
   ചേരും യവനികയെന്നപോലെ,

 ശുദ്ധാന്തമുഗ്‌ദ്ധകളക്കർണ്ണഭൂഷകൾ
   പൊത്താനായ് നീട്ടിന കൈകൾ രണ്ടും

 ഇക്കഞ്ചുകം കണ്ടു നാണിച്ചു തങ്ങൾക്കു-
   ള്ളക്ഷികൾ മൂടുവാൻ പൊക്കുമല്ലോ.


IV




 ചാരുവാമച്ചപ്രമഞ്ചത്തിൽ മിന്നിന
   പുരുഷകാരം പുരുഷാകാരം

 ആരെന്നു ഞാനിനിയോതേണമോ ? സക്ഷാൽ
   ഭാരതമാതാവിനു ഭാസ്വൽസൂനു;

 ശ്രീമാനാമേവന്റെ ദിവ്യാഭിധാനം തൻ
   നാമത്തിൽ മാറ്റൊലിയെന്നപോലെ

 ലോകത്തിൻ കർണ്ണം കേട്ടാനന്ദമേല്പ, ത-
   ത്യാഗസാമ്രാജ്യൈകചക്രവർത്തി;

 ദ്വാപരത്തിങ്കലേദ്ദുർഗ്ഗതിധ്വാന്താർക്കൻ,
   ചാപവേദാർണ്ണവപാരഗാമി;

 അങ്ഗാരലോചനശിഷ്യശിഷ്യോത്തമ,-
   നങ്ഗാവനീരതിയ്ക്കൈന്താരമ്പൻ;

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/7&oldid=161895" എന്ന താളിൽനിന്ന് ശേഖരിച്ചത്