താൾ:Karnabhooshanam.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


 പുണ്യാത്മാവാകിന പൂഷാവിനല്ലാതീ
   യന്യാദൃശാഭിഖ്യയാർക്കു വായ്ക്കും ?

 ആ മാനിനീമണി കുന്തിതന്നോമന-
   ക്കൗമാരഹാരിയാം പത്മിനീശൻ       90

 കണ്മണിയുണ്ണിയെകാണ്മതിനായിത്താ-
   നിമ്മഹീചംക്രമണേച്ഛ കൊൾവൂ.

 കുനുന്ത്രഭാജാത്മജയാകുമക്കുഞ്ഞൊരു
   മന്ത്രത്താൽ മാമ്പഴമെന്നപോലെ

 ആകാശവീഥിയിൽ നിന്നഹോ ! തന്നെപ്പ
   ണ്ടാകർഷിച്ചിട്ടതുമപ്പുറവും

 ഓർമ്മയിൽ വന്നതുമൂലമോ, ദേവനു
   കോൾമയിർക്കൊൾവതു മേനിയെങ്ങും ?

 അല്ലെങ്കിൽ തൻസുതനന്യാർത്ഥജീവിതൻ;
   ചൊല്ലുന്നതെങ്ങനെ വന്ന കാര്യം ?       100

 ഭൗമമെന്നാകിലും ക്ഷാത്രമത്തേജസ്സു
   ഭീമ, മെന്നുള്ളൊരു ചിന്തമൂലം

 ഉൽപന്നമായിടും കമ്പമോ ജൃംഭിപ്പ-
   തപ്രഭാതാരള്യകൈതവത്താൽ ?

 പങ്കുത്തിൽ നില്പതാം പാഴ്മലർമൊട്ടിനും
   തങ്കരത്താലോലം നൽകിടുന്നോൻ

 പുണ്യനാം പുത്രനെപ്പുൽകുവാൻ പോകുമ്പോ-
   ളിന്നമട്ടൊക്കെയാമെന്നതില്ലേ !

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/9&oldid=161917" എന്ന താളിൽനിന്ന് ശേഖരിച്ചത്