ഏതു വരികളാണു ഉദ്ധരിക്കേണ്ടത് ? ഏതുവരികളാണു വിട്ടുകളയേണ്ടത് എന്നുള്ളതാണു കർണ്ണ ഭൂഷണത്തിന്റെ ഗുണഗണങ്ങളെക്കുറിച്ചു എഴുതുവാൻ ഉദ്യമിക്കുന്ന ആളുടെ വഴിയിൽ ആദ്യം പൊങ്ങിവരുന്ന വിഷമപ്രശ്നം.
"ആ രാത്രി ചേരാറായ് വാസരശ്രീയോടു
സൂരജ വിണ്ണാറോടെന്നപോലെ"
എന്ന രീതിയിൽ പുതിയ അച്ചിൽ വാർത്ത പഴയ അലങ്കാരങ്ങളും,
വെണ്മതിക്കുള്ള കറുപ്പല്ലതെന്നാകിൽ--
ക്കണ്മണിക്കുള്ളോരുവെണ്മയാട്ടെ
എന്ന മട്ടിൽ പഴയ അച്ചിൽ വാർത്ത പുതിയ അലങ്കാരങ്ങളും,
"പ്രസ്പഷ്ടമോതുന്നുണ്ടന്യർക്കായ് ജീവിപ്പാൻ
ഹൃൽസ്പന്ദവ്യാജത്താലന്തര്യാമി"
എന്നോ
"ഇക്കർണ്ണം കൈവിടും കണ്ഡലം ലോകത്തിൻ
നൽക്കർണ്ണഭൂഷണമായ" ലസിക്കും,
ഈമാറു കൈവിടും കഞ്ചുകം ലോകത്തിൻ
രോമാഞ്ചകഞ്ചുകമായ് വിളങ്ങും"
എന്നോ ഉള്ള സംപ്രദായത്തിൽ പുതിയ വാർപ്പിലുള്ള പുത്തൻ അലങ്കാരങ്ങളും കർണ്ണഭൂഷണ ത്തിൽ എത്രയെങ്കിലും കാണാം.
പക്ഷെ അലങ്കാര വൈചിത്ര്യംകൊണ്ടല്ല ഉള്ളൂർ കർണ്ണഭൂഷണത്തിൽ മെച്ചം നേടുന്നത്. ആകാശത്തിൽ