താൾ:Karnabhooshanam.djvu/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രിക്കുമെന്ന് ഉല്പ്രേക്ഷ. ദിനകാര്യാതിപാതം = ദിനകൃത്യത്തിനു നേരിട്ട താമസം ചിത്രഭാനു (സൂര്യൻ) ചിത്രസ്ഥനായ ഭാനുപോലെ ആയിത്തീരുകയാൽ അൻവർത്ഥനാമാവ്. നക്ഷത്രങ്ങളാ കുന്ന(യാമികർ) ഗാട്ടുകാർ തങ്ങൾക്കു ഗാട്ടുമാറുവാനുള്ള സമയമാകയാലാണു അക്ഷമ. അനുരൂ വായ വരുണനു വേറെയും, ഏതെങ്കിലും അങ്ഗവൈകല്യം വരികയോ, അതോ അദ്ദേഹത്തിന്റെ ഹരിദശ്വങ്ങൾ പങ്ഗുക്കളാകയോ? സൂര്യൻ സമയനിഷ്ഠയുള്ളവരിൽ മുമ്പനാണല്ലോ, അഥവാ സൂര്യൻ പുത്രനെ(യമനെ)ത്തന്നെ കാണ്മാൻ പോയോ സിദ്ധികൂടിയോ എന്നു സാരം. അദ്ദേഹത്തിന്റെ നിദ്ര ജാഗരമില്ലാത്തതായി കാണുന്നുവല്ലോ.

49. പത്രികൾ = പക്ഷികൾ. രുതം = ശബ്ദം പതങ്ഗൻ (സൂര്യൻ) വരാഞ്ഞാൽ പതങ്ഗങ്ങൾ(പക്ഷി) ക്ക് അതു സങ്കടമാണു. ഒരു പക്ഷിയെക്കാണാഞ്ഞാൽ മറ്റു പക്ഷികൾ ആക്രന്ദനം ചെയ്യുന്നതു സഹജമാണല്ലോ. സൂര്യൻ കേൾക്കത്തക്കവണ്ണം കോഴികൂകുന്നു. ഇവിടെ പുത്രനെക്കാണ്മാൻ സൂര്യൻ വന്നിരിക്കയാണു. കുക്കുടശബ്ദം കേൾക്കുകയും ചെയ്യാം. അച്ഛൻ(പിതാവ്) മമതാമാലിന്യം മാറിയവൻ. പിന്നെയും പിന്നോട്ടു കണ്ണോടിച്ചിരുന്നു.


"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/76&oldid=161902" എന്ന താളിൽനിന്ന് ശേഖരിച്ചത്