താൾ:Karnabhooshanam.djvu/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തമോവല്ലി = കർണ്ണന്റെ ശരീരം. എന്റെ കണ്ഠ രക്തം എന്റെ ദേഹത്തിൽ പുരട്ടും. ഈ ബാലന്നു മിത്രമായ രക്തത്തിന്റെ രശ്മി തമസ്സ് (ഇരുട്ട്) ബാലാർക്കന്റെ രക്തകിരണങ്ങളാൽ ദീപ്ത മാകേണ്ട സമയമാണല്ലോ അത്. ഉച്ചൈശ് ശ്രവസ്സ് = ഇന്ദ്രന്റെ കുതിര. അതിനു ഒരു കൂർമ്മത്തിന്റെ മന്ദഗതി വന്നുപോയെന്ന് അക്ഷമനായ കർണ്ണനു തോന്നുന്നു. ഹവ്യവാഹനനായ അഗ്നി എന്റെ ചിതാവേദിയിൽ ഞാൻ അർപ്പിക്കുന്ന കഞ്ചുകകുണ്ഡല ങ്ങളാകുന്നു ഹവിസ്സുകൾ ക്രതുഭുക്കുകൾക്കു രാജാവായ ഇന്ദ്രനു കൊണ്ടുചെന്നു കൊടുക്കട്ടെ.

47. പ്രഖ്യാതിവിത്തൻ = പ്രഖ്യാതിയാകുന്ന ധനത്തോടു കൂടിയവൻ വൈരോചനൻ = മഹാബലിയെന്നും എന്റെ സാക്ഷാൽ പുത്രനെന്നും. പുത്രി = പുത്രവാൻ. വർച്ചസ്സ് = പ്രകാശം. പാംസു = പൂഴി നീ ഒരു കണക്കിനു പാപി യാണെങ്കിലും മറ്റൊരു കണക്കിനു ശിവനെപ്പോലെ വിശുദ്ധനാണു. ആദിത്യബിംബത്തിലും കളങ്കമുണ്ടെന്നു ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചിരിക്കുന്നു. ഈ കുണ്ഡലദാന കഥ ലോകം കർണ്ണഭൂഷണമ്പോലെ ചെവി ക്കൊള്ളും. ഈ കഞ്ചുകദാനകഥ ലോകത്തിനു രോമാഞ്ചത്തെ ഉല്പാദിപ്പിക്കും.

48. സുമനസ്സുകൾ = പുഷ്പങ്ങൾ (ദേവന്മാരെന്നും) ആ സുമന സ്സുകൾ ഭൂമിയിലേയ്ക്കു വരുന്ന ദേവേന്ദ്രനു മുന്നകമ്പടിക്കാരാ യിരിക്കും, അല്ലെങ്കിൽ ദാനശൗണ്ഡങ്ങളായ കല്പവൃക്ഷങ്ങൾ ആ ദാതാവിനു പുഷ്പാഞ്ജലി ചെയ്തതായി

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/75&oldid=161901" എന്ന താളിൽനിന്ന് ശേഖരിച്ചത്