Jump to content

താൾ:Karnabhooshanam.djvu/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
77


പ്പെടുന്നില്ല; കാലത്തിന്റെ ശക്തിയെ കാലനെ ശിവനെന്നപോലെ നശിപ്പിക്കുന്നു. എനിക്ക് ആ കീർത്തി കിട്ടിയാൽ അവിടുന്നു മറ്റുചിലർക്കു ദാനംചെയ്തിട്ടുള്ള അക്ഷയപാത്രവും സ്യമന്തകവും കിട്ടിയ ഫലമായി അക്ഷയപാത്രം നേടിയ യുധിഷ്ഠിരനും സ്യമന്തകം നേടിയ സത്ത്രാജിത്തും കർണ്ണന്റെ സമകാലികന്മാരായിരുന്നു.

43. പ്രഹ്ലാദപൗത്രൻ = വിരോചനപുത്രനായ മഹാബലി ഇന്ദ്രാനുജ = ഉപേന്ദ്രൻ; വാമനൻ; ഇന്ദ്രാനുജൻ എന്നു പ്രയോഗിച്ചിരിക്കുന്നത്, ആ കുടുംബക്കാരുടെ തൊഴിൽ ഇതാണെന്നു കാണിക്കുവാനാണു. അന്നു തടസ്ഥമായി നിന്നതു ഗ്രഹങ്ങളിൽ വച്ചു ശ്രേഷ്ഠനായ ശുക്രാചാര്യനാണു; ബാധകൻ = തടുക്കുന്നവൻ; പ്രകാണ്ഡം = ശ്രേഷ്ഠവസ്തു, ജോതിഷ്പ്രകാണ്ഡം = ഉത്തമ ജ്യോതിസ്സ്. വൈരോചനാദിത്യന്മാർ = വിരോചനപുത്രനായ മഹാബലിയും അദിതിപുത്രനായ വാമനനും. ഇവിടെയും വിരോചന (സൂര്യ) പുത്രനായ കർണ്ണനും അദീതിപുത്രനായ ദേവേന്ദ്രനും തമ്മിലാണു മത്സരക്രീഡയുണ്ടാകുവാൻ പോകുന്നത്. അക്കാലത്ത് മഹാബലി സ്വർഗ്ഗാധിപതിയായിരുന്നു. സ്വർഗ്ഗവും ഭൂമിയും വാമനൻ അപഹരിച്ച് മൂന്നാമത്തെ പാദം ബലിയുടെ ശിരസ്സിൽ വച്ചപ്പോൾ പുതിയ ഒരു സ്വർഗ്ഗാധിപതിയായി താൻ തീർന്നപോലെ ബലിക്ക് അനുഭവമുണ്ടായി; ബലി താണുപോയ പാതാളം ധർമ്മഗൗരവത്താൽ സ്വർഗ്ഗത്തോളം പൊങ്ങി.

44. മദ്ധ്യമലോകം ഭൂമി; അടുത്ത കല്പത്തിൽ മഹാബലി ഇന്ദ്രനാകുമെന്നു പൗരാണികവചനം ഇന്ന്

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/73&oldid=161899" എന്ന താളിൽനിന്ന് ശേഖരിച്ചത്