താൾ:Karnabhooshanam.djvu/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


76


40. രിഷ്ടി = വാൾ പരിധി = സീമ. അങ്കം = യുദ്ധം പെടുക = മരിക്കുക. മങ്ഗലന്മാരായ പാർഷദർ(പരിജനങ്ങൾ.) ആപ്തർ ശിഷ്ടർ.

41. ഉൽഗതി=ഉയർച്ച. എന്റെ പ്രാണശ്വാസം ആ ആകാശവിമാനത്തെ സ്പർശിക്കുമ്പോൾ അതെന്നെ അങ്ങയുടെ തിരുമുമ്പിലെത്തിക്കും. ആദിത്യലോകം എന്റെ പിതൃസ്വത്താണു. പോർനിലം ജയലക്ഷ്മി ആലിങ്ഗനം ചെയ്യുന്നവനു ഭൂമിയും മരിക്കുന്നവനു സ്വർഗ്ഗവും ഓടി ഒളിക്കുന്നവനു നരകവും നൽകുന്നു. ചർമ്മം = തോൽ. ശൃംഗം=കൊമ്പ് ഹൃദയത്തിന്റെ സ്പന്ദശബ്ദം അന്തര്യാമിയായി ഈശ്വരൻ പരാർത്ഥമായി നാം ജീവിക്കണമെന്നുപദേശിക്കുന്നതു പോലെ തോന്നുന്നു.

42. എന്റെ കീർത്തിലതയുടെ വടം നനയ്ക്കുന്നതിനുവേണ്ടിയല്ല ഞാൻ ദാനനീർ ഒഴിക്കുന്നത്. അത് എന്റെ പരാർത്ഥജീവിതത്തിന്റെ ആനുഷ ങ്ഗിക ഫലമാണു. ഈശ്വരനുംകൂടി കീർത്തിയെ അഭിലഷിക്കുന്നു. ഗങ്ഗാപ്രസങ്ഗംകൊണ്ട് അതിന്റെ വിശുദ്ധി വൃഞ്ജിക്കുന്നു. ഭൂമിക്കു രത്നഗർഭ എന്ന പേർ കീർത്തിയാകുന്ന വൈരക്കല്ലിനെ പ്രസവിക്കുക നിമിത്തമുണ്ടായി(ശേഷരൂപനായി എന്നും അനന്തമായ ശരീരത്തോടു കൂടിയതായി എന്നും) താങ്ങുന്നത്. കാലപ്പഴക്കത്താൽ ആ അമൃതം പുളിക്കുന്നില്ല. ആ കല്പവൃക്ഷപ്പൂമാല വാടുന്നില്ല; ആ പൂർണ്ണചന്ദ്രൻ സ്വർഭാനു (രാഹു)വിനാൽ ഗ്രസിക്ക

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/72&oldid=161898" എന്ന താളിൽനിന്ന് ശേഖരിച്ചത്