താൾ:Karnabhooshanam.djvu/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
75


38. വാഹം=വാഹനം; ഇവിടെ മേഘം. മേഘം തുപ്പുന്ന കോളാമ്പി യാണു ഭൂമി. കേദാരം=ക്ഷേത്രം. ആശിഖം അഗ്രംവരെ ജീമൂതം=മേഘം. ഉദാരന്മാരെ ഉദാരന്മാരറിയുന്നു. ജീമൂതവാഹനൻ ഉദാരനാണല്ലോ. ഭംഭോളി=വജ്രായുധം. ദധീചിമഹർഷിയുടെ അസ്ഥികൊണ്ടാണു വജ്രായുധം നിർമ്മിച്ചിട്ടുള്ളത്. തന്റെ അസ്ഥി ദധീചിദാനം ചെയ്തില്ലെങ്കിൽ ദേവേന്ദ്രൻ എങ്ങനെ തന്റെ ദോർവിക്രമം കാണിക്കും? ഔശീനരൻ=ഉശീനര(കൻഡഹാർ) രാജ്യത്തിലെ രാജാവ്. പുത്രി രൂപൻ=പക്ഷിയുടെ വേഷം പൂണ്ടുവന്നവൻ. പ്രാപ്പിടിയന്റെ വേഷത്തിൽ ഇന്ദ്രനും അരിപ്രാവി ന്റെ വേഷത്തിൽ അഗ്നിയും വന്നു.

39. മൃതസഞ്ജീവിനിച്ചെടി പടരുന്ന ഉദ്യാനം. ഹര്യക്ഷഗഹ്വാരം സിംഹ ത്തിന്റെ ഗുഹ ആഖു=എലി. രോഹണം=സിഹളദ്വീപിലെ ഒരു പർവ്വതം. അവിടെ രത്നനിഷ്പത്തി പ്രസിദ്ധമാണു. ശിരോവേഷ്ടന പ്രാണായാമം കൈ തലയ്ക്കു ചുറ്റുമായി കൊണ്ടുപോയി തിരിയെ മൂക്കത്തു കൊണ്ടു വന്നു പൊത്തിയുള്ള പ്രാണായാമം. ആവശ്യമില്ലാത്ത ക്ലേശം. ഊരുശോണിതം=തുടയിലുള്ള രക്തം. ജൂർത്തി=പനി. നന്ദനവാത്സല്യമാകുന്ന പനി നിമിത്തമുണ്ടായ ദാഹം ദേവേന്ദ്രൻ ശമിപ്പിച്ചത് എന്റെ ഊരുശോണിതത്താലാണു. കർണ്ണന്റെ ശങ്ക അത്തരത്തിലായിരുന്നു. എന്റെ കഴുത്തിലെരക്തം വേണമെങ്കിൽ അദ്ദേഹത്തിനു കുടിക്കാം. പിന്നെയെന്തിനു വേറെ ദ്രാവകം സംഭരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/71&oldid=161897" എന്ന താളിൽനിന്ന് ശേഖരിച്ചത്