താൾ:Karnabhooshanam.djvu/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആയുസ്സുശസ്ത്രം:പുരുഷാർത്ഥം ലക്ഷ്യം; അത്തരത്തിലുള്ള അമ്പ് ആവ നാഴിയിൽ യുഗാവസാനംവരെ ഉറങ്ങുവാൻ ആരുസമ്മതിക്കും. ചിരഞ്ജീവിയായാലും പുരുഷാർത്ഥം പ്രയത്നിക്കാഞ്ഞാൽ സിദ്ധിക്കുന്നതല്ലെന്നു താല്പര്യം. രങ്ഗസ്ഥിതനായ ഞാൻ അണിയറയ്ക്കു ള്ളിലെ ഒരുക്കങ്ങളെന്തെന്നു നോക്കുന്നില്ല; ഭാവിയെപ്പറ്റി എനിക്കു ചിന്തിച്ചിട്ടു കാര്യമില്ല. നവരസങ്ങളിൽ ഏതും(കരുണ ബീഭത്സങ്ങളും) എന്നെ രസിപ്പിക്കും. ആയതി=ഭാവികാലം. ആയതിയാകുന്ന ദേവത എന്റെ മുൻപിൽ വരുമ്പോൾ അവളുടെ മുഖപടം താനേ നീക്കും, ചിത്രകം=പൊട്ട്. അതു ചുവന്നതായാലും(ഗുണമായാലും) കറുത്തതായാ ലും(ദോഷമായാലും) എന്റെ ദൃഷ്ടിയിൽ സുന്ദരംതന്നെ. ദിനലക്ഷ്മി വിടർന്ന താമരപ്പൂവാകുന്ന(താമരപ്പൂപോലെയുള്ള)മുഖത്തോടു കൂടിയ വളാണെങ്കിൽ രാത്രി ഇരുട്ടാകുന്ന(ഇരുട്ടുപോലെയുള്ള) കൈശികത്തോടു കൂടിയവളാണു. രണ്ടു പേരും സുന്ദരിമാരെന്നർത്ഥം. ആലോകഛായകൾ =വെളിച്ചവും നിഴലും.

37.അർത്ഥം ഗ്രഹിപ്പിച്ചവാക്യത്തിനു പൂർണ്ണവിരാമമല്ലാതെ മറ്റൊന്നും വേണ്ടാത്തതുപോലെ ഉത്തമ പാത്രത്തിൽ ദാനം നൽകിയാൽ പിന്നെ എനിക്കു മരിക്കുന്നതിലെന്തുണ്ടുദോഷം? ഹീരം=വൈരം ശാതകുംഭം= സ്വർണ്ണം (കാമധേനുക്കൾ) പാനീയം വെള്ളം. മന്ദാരം=കല്പവൃക്ഷം തത്താദൃക്=അത്തരത്തിലെല്ലാമുള്ളത് ഉത്താനപാണി=മലർന്ന കൈയോ ടുകൂടിയവൻ, യാചകൻ. ആഗമവേദികൾ=വേദജ്ഞർ.അധ്വരം=യാഗം.

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/70&oldid=161896" എന്ന താളിൽനിന്ന് ശേഖരിച്ചത്