താൾ:Karnabhooshanam.djvu/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
78


അദ്ദേഹം കീർത്തികൊണ്ടു ശക്രന്മാർക്ക് ശക്രനാണു. അദ്ദേഹത്തിനു ഏതു തോൽവി? ധനഞ്ജയനായ അർജ്ജുന നാണു വാസ്തവത്തിൽ എന്നോടു യാചിക്കുന്നത്. ദേവേന്ദ്രനല്ല; എന്റെ അനുജനായ അർജ്ജുനൻ എനിക്കു ദാനം ചെയ് വാൻ ഒരു ഉത്തമപാത്രം സമ്പാദിച്ചു തന്നു. അല്ലെങ്കിൽത്തന്നെ എന്നോടു യാചിക്കാമല്ലോ; ഉത്തമർണ്ണൻ = കടം തന്നവൻ:

45. വാർദ്ധി = സമുദ്രം രുക്മാംഗദന്റെ വ്രതം മോഹിനി ഭഞ്ജിച്ചതുപോലെ സുയോധനന്റെ മൈത്രി എന്റെ ദാനവ്രതത്തെ ഭഞ്ജിക്കുകയില്ല. എന്റെ കവചകുണ്ഡലങ്ങൾ യുദ്ധത്തിൽ അദ്ദേഹത്തിനു ഉപകരിച്ചാലും അവയെ ദാനം ചെയ്യരുതെന്ന് അദ്ദേഹം ശഠിക്കുന്നതല്ലെന്നു താല്പര്യം. ഒടുവിൽ കല്പസിന്ധു(പ്രളയസമുദ്രം. ഇവിടെ സിന്ധുവിനെ അഞ്ചാമത്തെ നദിയായി കല്പിച്ചിരിക്കുന്നു) വിൽ മുങ്ങണം. അതിനിടയ്ക്ക് എന്റെ ദാനമെന്നുപറയുന്ന മോക്ഷപ്രദമായ ഗങ്ഗയിൽ ത്തന്നെ ഞാൻ വീണാൽ എന്റെ ദേഹം എന്റെ കീർത്തി പുണ്ഡരീകം പൂക്കുന്നതിനു ദോഹദമായിത്തീരും. മർത്ത്യൻ-മരണധർമ്മാവായ മനുഷ്യൻ, വൃദ്ധശ്രവസ്സ് = ദേവേന്ദ്രൻ (ശതക്രതുവിന്റെ വൃദ്ധയായചെവിയെന്നും) മാർഗ്ഗണ രോധകം = ശത്രുവിന്റെ അമ്പുകളെ തടുക്കുന്നത്. മാർഗ്ഗപാണി=യാചകന്റെ കൈ.

46. ആവേദനംചെയ്യുക അറിയിക്കുക അങ്ങേയ്ക്കു ഞാൻ ഭിക്ഷതരണമെന്നുണ്ടെങ്കിൽ അതെന്റെ പ്രാണനാലാണു. അപ്പോൾ ദേവേന്ദ്രൻ കൃതാർത്ഥനാകുമല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/74&oldid=161900" എന്ന താളിൽനിന്ന് ശേഖരിച്ചത്