താൾ:Karnabhooshanam.djvu/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ചെയ്യരുതെന്ന് അപേക്ഷിക്കുന്ന കുണ്ഡലങ്ങളെ കർണ്ണൻ സാന്ത്വനം ചെയ്യുകയാണെന്നു തോന്നും അഥവാ തന്റെ നേർക്കു സൂര്യൻസ്നേഹവും ദേവേന്ദ്രൻ ദ്വേഷവും കാണിക്കുവാൻ പോകുന്നു എന്നും അവ രണ്ടും തനിക്കു തുല്യമെന്നുമുള്ള ആകൂതം (അഭിപ്രായം) ആ പുഞ്ചിരിയാകുന്ന കൈവിളക്കു പ്രകാശിപ്പിക്കുകയാണോ എന്നു തോന്നും. ജങ്ഗമം = സഞ്ചരിക്കുന്ന. സൗവർണ്ണശൈലം = മഹാമേരു സാരം = സത്ത് , സുദർശനം = ചക്രായുധം.

6. അന്യാദൃശാഭിഖ്യ = മറ്റുള്ളവരിൽ കാണാത്ത ശോഭ. കൗമാരഹാരി = ബാല്യത്തിലെ ഭർത്താവ് ചംക്രമണം മന്ദസഞ്ചാരം. കുന്തിഭോജാത്മജ = കുന്തി ഭോജ രാജാവിന്റെ പുത്രി. ഭൗമം = ഭൂമിയിലുള്ളത് , ഭീമം = ഭയാനകം. പ്രഭാതതരളമാകുന്നു സൂര്യബിംബം. ആ താരള്യം താനും കുന്തിയുമായുള്ള അത്ഭുതമായസമാഗമത്തിന്റെ സ്മരണംമൂലമോ അല്ലെങ്കിൽ ക്ഷാത്രതേജസ്സുതികഞ്ഞ പുത്രനോട് എങ്ങനെയാണ് താൻ വന്ന കാര്യം പറയുന്നത് എന്നുള്ള ഭയം മൂലമോ ആണെന്ന് ഉൽപ്രേക്ഷ. തൻകരം = തന്റെ കിരണമെന്നും കൈയെന്നും എത്രയോ ദൂരെ ചളിയിൽ നിൽക്കുന്ന താമരമൊട്ടുകൂടി തന്റെ കരം കൊണ്ടു താലോലിക്കുന്ന ആദിത്യൻ തന്റെ സ്വന്തം പുത്രനെ പുൽകുവാൻ പോകുമ്പോളുള്ള അവസ്ഥ എന്തായിരിക്കണം !

7. ആഗന്തുകൻ = അതിഥി കാല്യം = പ്രഭാതം. ആഗമവിഗ്രഹൻ = ദേവസ്വരൂപൻ (ഇവിടെ സാക്ഷാൽ ത്രയീതനു) തന്നെയാണ് ആഗതനായിരിക്കുന്നത്. ആ ചെന്തീക്കു ചൂടില്ല: പൊൻനിറമുള്ള കർപ്പൂരം പോലെ

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/57&oldid=161881" എന്ന താളിൽനിന്ന് ശേഖരിച്ചത്