അതുപോലെ പ്രകാശമുള്ള പോർച്ചട്ട കാണുന്നു; അതു കൈകൾ കൊണ്ടുപൊത്തുവാൻ കഴിയാത്തതിനാൽ തങ്ങളുടെ മിഴികൾതന്നെ പൊത്തുന്നു. പുരുഷാകാരം = പുരുഷവേഷംപൂണ്ട , പുരുഷകാരം = പൗരുഷം , ഭാരതമാതാവിനു ഭാസ്വൽസൂനു = ഭാരതഭൂമിയുടെ ശോഭിക്കുന്ന പുത്രനെന്നും ഭാരതരുടെ (പാണ്ഡവരുടെ മാതാവായ കുന്തിക്ക്) (ഭാസ്വാൻ )ആദിത്യനിൽനിന്നു ലഭിച്ച പുത്രനെന്നും. കർണ്ണശബ്ദം ലോകത്തിന്റെ ജനങ്ങളുടെ കർണ്ണം കേൾക്കുമ്പോൾ അതു തന്റെ പേരിന്റെ മാറ്റൊലിയെന്നു തോന്നി ആനന്ദിക്കുന്നു. ത്യാഗസാമ്രാജ്യം-ത്യാഗമാകുന്ന സാമ്രാജ്യം ദ്വാപരയുഗത്തിലെ (ദുർഗ്ഗതി) ദാരിദ്ര്യ മാകുന്ന (ധ്വാന്തം) ഇരുട്ടിനു സൂര്യൻ. ദ്വപരയുഗത്തിൽ ദാരിദ്ര്യത്തെ നശിപ്പിച്ചവൻ. ചാപവേദമാകുന്ന (അർണ്ണവം) സമുദ്രത്തിന്റെ മറുകര എത്തുന്നവൻ. അങ്ഗാരലോചനൻ = ശിവൻ. ശിവന്റെ ശിഷ്യനായ പരശുരാമന്റെ ശിഷ്യനാണ് കർണ്ണൻ , അങ്ഗഭൂമിയാകുന്ന രതീദേവിക്കു കാമദേവൻ. അതിസുന്ദരമായ അങ്ഗരാജ്യത്തിനു യോജിച്ച രാജാവെന്നു താല്പര്യം.
5. പൃഥ = കുന്തി , കടിഞ്ഞൂൽക്കിടാവ് = ആദ്യത്തെ സന്താനം. കാളപൃഷ്ഠം = കർണ്ണന്റെ വില്ല്. നവ്യജീമൂതവാഹനൻ തന്റെ മാംസം ജീമൂതവാഹനനെന്ന വിദ്യാധരൻ ഗരുഡനു നൽകി നാഗങ്ങളെ രക്ഷിച്ച കഥ നാഗാനന്ദം നാടകം വഴിക്കു പ്രസിദ്ധമാണല്ലോ. അത്തരത്തിലുള്ള ഒരു ദാനവീരനാണ് കർണ്ണനെന്നു താൽപര്യം. കർണ്ണന്റെ കിടപ്പു വർണ്ണിക്കുകയാണ്. മുഖത്തു പുഞ്ചിരി കാണുന്നു: അതു കണ്ടാൽ തങ്ങളെ അർത്ഥിക്കു ദാനം