താൾ:Karnabhooshanam.djvu/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

കർണ്ണർ കിടക്കുന്നതു കണ്ടാൽതന്റെ ശരീരത്താൽ അദ്ദേഹം ആ മെത്തയെ അധ:കരിക്കയാണോ എന്നു തോന്നും അങ്ഗം = ശരീരം. സൂര്യപുത്രനാകയാലാണ് ആ കായശോഭ മാണവകൻ = കുമാരൻ. അദ്ദേഹത്തിന്റെ പാണിയിൽ ഞാൺ തഴമ്പാകുന്നു (അണി) ആഭരണം കാണുന്നു. അതു കുഞ്ജാത (താമര) ത്തിൽ ലോലംബം (വണ്ടു) പോലെ കമ്രം മനോഹരമായിരിക്കുന്നു അതു കണ്ടാൽ ശിവൻ കാളകൂടം പാനം ചെയ്തപ്പോൾ അതെങ്ങനെ അദ്ദേഹത്തിന്റെ കണ്ടത്തിൽ ലഗ്നമായോ അതുപോലെ താൻ പ്രാശിച്ച ജനങ്ങളുടെ ദാരിദ്യമാണെന്നു തോന്നും ദൈന്യത്തെ കാളകൂടമായി ഉല്ലേഖം ചെയ്തിരിക്കുന്നു. മണ്ഡലം വായ്ക്കമാരാജാവ് = ചന്ദ്രബിംബമെന്നുകൂടി അർത്ഥം. ചന്ദ്രനെയെങ്ങനെ വിശാഖാ നക്ഷത്രങ്ങൾ സേവിക്കുമോ അതുപോലെ ഈ രണ്ടു കുണ്ഡലങ്ങളും പാർശ്വഭാഗത്തിൽ ആ ചന്ദ്രതുല്യനായ രാജാവിന്റെ ആനന്ദചന്ദ്രനെ സേവിക്കുന്നു. ശ്രുതി = ചെവി. കാരുക്കൾ = ശില്പികൾ ആഹാര്യഭാവം = കൃത്രിമത്വം. ആവിലം മലിനം. ആ ചെവികൾക്കും കുണ്ഡലങ്ങൾക്കും തമ്മിലുള്ള സാഹചര്യം ഗർഭാധാനം മുതൽക്കുള്ളതാണ്. വീരലക്ഷ്മി അദ്ദേഹത്തന്റെ മാറിടത്തിൽ വസിക്കുന്നു; ആ ദേവിയുടെ അന്ത:പുരത്തിൽ പറ്റിയ വെളിയടയാണ് ആ പോർച്ചട്ട.

4. ശുദ്ധാന്തമുഗ്ദ്ധകൾ =അന്തപുരത്തിലെ നവോഢകൾ. കർണ്ണന്റെ അന്തഃപുരത്തിലെ നവോഢകൾ ഭർത്താവന്റെ കുണ്ഡലങ്ങളുടെ പ്രകാശത്തിൽ ലജ്ജിച്ചു അവ പൊത്തുവാൻ കൈകൾ നീട്ടുന്നു; അപ്പൊഴേയ്ക്ക്.

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/55&oldid=215655" എന്ന താളിൽനിന്ന് ശേഖരിച്ചത്